Thursday, April 25, 2024
HomeUSAയുക്രെയ്‌നിലേക്ക് അമേരിക്കയുടെ പുതിയ 450 മില്യണ്‍ മിലിറ്ററി പാക്കേജ്

യുക്രെയ്‌നിലേക്ക് അമേരിക്കയുടെ പുതിയ 450 മില്യണ്‍ മിലിറ്ററി പാക്കേജ്

വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്ക ഉക്രയ്‌നനുവദിച്ച പുതിയ 400 മില്യണ്‍ ഡോളര്‍ മിലിറ്ററി പാക്കേജിന്റെ ഭാഗമായി നാലു ദീര്‍ഘദൂര റോക്കറ്റ വാഹനികള്‍ അയക്കുമെന്ന് അമേരിക്കന്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ജൂണ്‍ 23 വ്യാഴാഴ്ച പുറത്തിറക്കിയ വിജ്്ഞാപനത്തില്‍ പറയുന്നു.

ഈസ്റ്റേണ്‍ റീജിയന്‍ സോണ്‍ബസ്സില്‍ റഷ്യന്‍ ആക്രമണം ശക്തിപ്പെടുത്തിയതിനെ ചെറുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹൈമൊബിലിറ്റി ആര്‍ട്ടിലറി റോക്കറ്റ് സിസ്റ്റം അയയ്ക്കുന്നതിന് തീരുമാനിച്ചതെന്നും വിജ്ഞാപനം ചൂണ്ടികാണിക്കുന്നു.

അമേരിക്ക സഖ്യകക്ഷികളുമായി സഹകരിച്ചു കൂടുതല്‍ ആയുധങ്ങള്‍ അയക്കുന്നതിന് തീരുമാനിച്ചതായി ആക്ടിംഗ് പെന്റഗണ്‍ പ്രസ് സെക്രട്ടറി ടോഡ് ബ്രിസ്സില്ലാ വ്യാഴാഴ്ച പറഞ്ഞു.

ഫെബ്രുവരി 24 വരെ യുക്രെയ്‌ന് 6.1 ബില്യണ്‍ ഡോളറിന്റെ സെക്യൂരിറ്റി അസിസ്റ്റന്‍സ് അമേരിക്ക നല്‍കിയിട്ടുണ്ട്. ഇത്തരത്തിലുള്ള സഹായങ്ങള്‍ തുടര്‍ന്നും നല്‍കുമെന്ന് നാഷ്ണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ കോര്‍ഡിനേറ്റര്‍ ജോണ്‍ കിര്‍ബി വൈറ്റ് ഹൗസ് പ്രസ് ബ്രീഫിംഗിനിടയില്‍ അറിയിച്ചു.

2022 ഫെബ്രുവരി 24ന് ആരംഭിച്ച റഷ്യന്‍ അധിനിവേശം ഇന്നും പൂര്‍ത്തിയാക്കാനാകാതെ റഷ്യ നട്ടടം തിരിയുകയാണ്. ഏതാനും ദിവസങ്ങള്‍ക്കകം ഉക്രെയ്‌നെ പൂര്‍ണ്ണമായും പിടിച്ചടക്കും എന്ന വ്യാമോഹമാണ് ഉക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി തകര്‍ത്തത്. ആയിരക്കണക്കിന് നിരപരാധികള്‍ മരിക്കുകയും, ലക്ഷകണക്കിന് യുക്രെയ്‌നുകള്‍ അഭയാര്‍ത്ഥികളായി രാജ്യം വിടുകയും ചെയ്തതിന് റഷ്യ കണക്കു പറയേണ്ടിവരുമെന്ന് സെലന്‍സ്‌കി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular