Wednesday, May 1, 2024
HomeUSAഇല്ലിനോയ് സംസ്ഥാനത്തെ അവസാനത്തെ സിയേഴ്സ് സ്റ്റോറും അടച്ചുപൂട്ടുന്നു

ഇല്ലിനോയ് സംസ്ഥാനത്തെ അവസാനത്തെ സിയേഴ്സ് സ്റ്റോറും അടച്ചുപൂട്ടുന്നു

ഇല്ലിനോയ് ∙ ഇല്ലിനോയ് സംസ്ഥാനത്തെ അവസാനത്തെ സിയേഴ്സ് സ്റ്റോറും അടച്ചു പൂട്ടും. സിയേഴ്സ് കോർപറേറ്റ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഹോഫ്മാൻ എസ്റ്റേറ്റിനു താഴെയുള്ള  വുഡ്‍ഫീൽഡ് മാൾ സ്റ്റോറാണ് അടച്ചുപൂട്ടുന്നത്.

കഴിഞ്ഞ ഇരുപതു വർഷമായി നഷ്ടത്തിലേക്ക് കൂപ്പുകുത്തികൊണ്ടിരുന്ന സിയേഴ്സിന്റെ സ്ഥാപനങ്ങൾ ഒന്നൊന്നായി അടക്കുന്നത് നിരാശാജനകമാണെന്ന് ഇല്ലിനോയ് റീട്ടെയ്ൽ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് റോമ്പു കാർ പറഞ്ഞു.

ഹോളിഡേ സീസൺ അവസാനിക്കുന്നതോടെ നവംബർ അവസാനത്തോടെയായിരിക്കും വുഡ്ഫീൽഡ് മാളിലുള്ള സീയേഴ്സ് അടച്ചുപൂട്ടുക. 2018 ൽ 700 സ്റ്റോറുകൾ പ്രവർത്തിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ റീട്ടെയ്ൽ സ്ഥാപനമായ സിയേഴ്സിന്റെ പതനം അതിവേഗമായിരുന്നു. മാർക്കറ്റ് പ്ലെയ്സിൽ വരുന്ന മാറ്റങ്ങൾ ഉൾകൊള്ളുവാൻ കഴിയാതിരുന്നതാണ് സിയേഴ്സിന്റെ പരാജയ കാരണമെന്ന് വിദഗ്ദർ ചൂണ്ടികാട്ടി.

1892 ൽ ഷിക്കാഗോയിലാണ് സിയേഴ്സിന്റെ ആരംഭം. 2018 ലെ കണക്കനുസരിച്ചു 13.8 ബില്യൻ ഡോളറിന്റെ റവന്യു ഉണ്ടായിരുന്നു. ഓപ്പറേറ്റീവ് ഇൻകം 1448 ബില്യൻ ഡോളറുമായിരുന്നു. വേൾപൂൾ, കെ മാർട്ട് എന്നിവ സിയേഴ്സിന്റെ ഭാഗമായിരുന്നു.

പി.പി. ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular