Friday, April 26, 2024
HomeUSAവെക്കേഷൻ അന്ത്യ യാത്രയായി; മൂന്നംഗ കുടുംബം മരിച്ചു; ആരുഷ് തനിച്ചായി

വെക്കേഷൻ അന്ത്യ യാത്രയായി; മൂന്നംഗ കുടുംബം മരിച്ചു; ആരുഷ് തനിച്ചായി

ഒഹായോ: കഴിഞ്ഞയാഴ്ച (ജൂൺ 18) കാറപകടത്തിൽ മാതാപിതാക്കളും സഹോദരനും മരിച്ചതോടെ ഒൻപതുകാരനായ ആരുഷ് തനിച്ചായി.

ഒഹായോയിൽ നിന്ന് ജിതു ഗലാനി, 41.  ഭാര്യ നിതു, 39, മൂത്ത മകൻ ആരുഷ്, ഇളയ മകൻ അദ്വിക്, 4, എന്നിവർ വെക്കേഷന് പോയതാണ്.  കുടുംബ സുഹൃത്തുക്കളോടൊപ്പം വെസ്റ്റ് വിർജീനിയയിൽ അവധിക്കാലം ആഘോഷിച്ചു.

ഒഹായോയിലേക്കു മടങ്ങും വഴി കെന്റക്കിയിലെ കാർട്ടർ കൗണ്ടിയിലെ  പാർക്കിൽ  രാത്രി ക്യാമ്പ് ചെയ്യാൻ അവർ തീരുമാനിച്ചു. പാർക്കിലേക്ക് കയറുന്നിടത്തു അല്പം മുന്നോട്ടു പോയി. തുടർന്ന്  കാർ റിവേഴ്‌സ് ചെയ്യുന്നതിനിടെ   കാർ  സൈഡിലൂടെ ഒരു കലുങ്കിന് മുകളിലൂടെ താഴെ  അരുവിയിലേക്ക് തലകീഴായി മറിഞ്ഞു  മുങ്ങി. എല്ലാവരും സീറ്റ് ബെൽറ്റ് ഇട്ടിരുന്നു.  ആരുഷിന് സ്വയം മോചിപ്പിക്കാൻ കഴിഞ്ഞെങ്കിലും മറ്റ് മൂന്ന് പേർക്കും അതിനു കഴിഞ്ഞില്ല. പുറത്തു വന്ന  ആരുഷ് ആണ് ആളെ വിളിച്ചു കൂട്ടിയത്.

ജിത്തുവിന്റെ സഹോദരൻ ടെക്സസിലുണ്ട്

അര്ശ് പഠിക്കുന്ന ബീവർക്രീക്കിലെ  സ്കൂൾ അനുശോചനം രേഖപ്പെടുത്തുകയും പിന്തുണയും കൗൺസിലിംഗും ലഭ്യമാക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.

ഉറ്റവരെ നഷ്ടപ്പെട്ട ആരുഷിനു വേണ്ടി ഗോ ഫണ്ട് മി യിൽ നടത്തുന്ന ധനസമാഹരണം ഒരു ലക്ഷം ഡോളർ കടന്നു.

‘പരേതരായ ആത്മാക്കളെ സുഗമമായി മറുവശത്തേക്ക് കടക്കാൻ സഹായിക്കുന്നതിന് നിങ്ങളുടെ പ്രാർത്ഥനകളും അനുഗ്രഹങ്ങളും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. അവരെ സ്‌നേഹിച്ച എല്ലാവർക്കും അവരുടെ ശാരീരിക സാന്നിധ്യം വളരെയധികം നഷ്ടമാകുമെങ്കിലും, 9 വയസ്സുള്ള മകൻ ആരുഷിലൂടെ അവർ തുടർന്നും ജീവിക്കും.

ഞങ്ങൾ എല്ലാവരും (അവന്റെ കുടുംബം) അവനെ കരുതുകയും  പിന്തുണയ്ക്കുകയും ചെയ്യുമെങ്കിലും, അവൻ അർഹിക്കുന്നതും ആഗ്രഹിക്കുന്നതുമായ ഒരു ജീവിതം കെട്ടിപ്പടുക്കാൻ നിങ്ങളുടെ സംഭാവനകൾ ഞങ്ങളെ സഹായിക്കും..

ആരുഷിന്റെ അതിജീവനം ഒരു അത്ഭുതമാണ്, അത് വിധിക്കപ്പെട്ടതാണ്, അത്ഭുതകരമായ കാര്യങ്ങൾ ചെയ്യാനാണ് അവൻ ഈ ഭൂമിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് നമുക്കറിയാം-ഫണ്ട് റേസർ പേജിൽ പറയുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular