തിരൂര്‍: തിരൂര്‍ നഗരത്തില്‍ കഞ്ചാവ് പൊതികളുമായി വില്പനക്കെത്തിയ ആതവനാട് സ്വദേശി വെട്ടിക്കാട്ടില്‍ ഷനൂപിനെ (35) കൈയോടെ പൊക്കി തിരൂര്‍ പൊലീസ്.ദിവസങ്ങള്‍ക്ക് മുമ്ബാണ് പ്രതി ജയിലില്‍നിന്ന് പുറത്തിറങ്ങിയത്.
തിരൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംശയാസ്പദമായി കണ്ടതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പൊതികള്‍ കണ്ടെടുത്തത്. തിരൂര്‍ സി.ഐ എം.ജെ. ജിജോ, എസ്.ഐ ജലീല്‍ കറുത്തേടത്ത്, പ്രബേഷന്‍ എസ്.ഐ സനീത് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
ജില്ലയിലെ പല പൊലീസ് സ്റ്റേഷനുകളിലും അടിപിടി, പിടിച്ചുപറി, ലഹരിമരുന്ന്, മോഷണം തുടങ്ങിയ കേസുകള്‍ പ്രതിയുടെ പേരിലുണ്ട്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.