Thursday, April 25, 2024
HomeUSAഡാളസ്-ഹൂസ്റ്റണ്‍ ബുള്ളറ്റ് ട്രെയ്ന്‍-ടെക്‌സസ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്

ഡാളസ്-ഹൂസ്റ്റണ്‍ ബുള്ളറ്റ് ട്രെയ്ന്‍-ടെക്‌സസ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്

ഡാളസ്: ഡാളസ്സില്‍ നിന്നും ഹ്യൂസ്റ്റണിലേക്ക് 240 മൈല്‍ തൊണ്ണൂറു മിനിട്ട് കൊണ്ടു ഓടിയെത്തുന്ന ബുള്ളറ്റ് ട്രെയ്‌ന് പാഡമിക് തടസ്സമായിരുന്നു. ഭൂമി പിടിച്ചെടുക്കല്‍ തീരുമാനത്തിന് ടെക്‌സസ് സുപ്രീം കോടതി അനുകൂല വിധി പ്രഖ്യാപിച്ചു. 2നെതിരെ 5 വോട്ടുകളോടുകൂടിയാണ് ജൂണ്‍ 24 വെള്ളിയാഴ്ച സുപ്രീം കോടതി ഉത്തരവിറക്കിയത്.

ടെക്‌സസ് സെന്‍ട്രല്‍ റെയ്‌റോഡ് ഇന്‍ഫ്രാസ്ട്രച്ചര്‍ ഇന്‍ കോര്‍റേഷന് ഉടമകളില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം ഭൂമി വാങ്ങുന്നതിനുള്ള അവകാശ അംഗീകരിച്ചുകൊണ്ടു സുപ്രീം കോടതി ഉത്തരവിട്ടു. അഞ്ചു ജഡ്ജിമാര്‍ അനുകൂലിച്ചപ്പോള്‍ 2 പേര്‍ ഈ തീരുമാനത്തെ എതിര്‍ത്തു.

ടെക്‌സസ്സില്‍ നിന്നുള്ള ജെയിംസ് ഫ്രെഡറിക്ക് ഭൂമി പിടിച്ചെടുക്കുന്നതിന് കമ്പനിക്കുള്ള അധികാരം ചോദ്യം ചെയ്ത സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി അന്തിമ തീരുമാനം പ്രഖ്യാപിച്ചത്.
ടെക്‌സസ് സുപ്രീംകോടതിവിധി ടെക്‌സസ് സെന്‍ട്രല്‍ സി.ഇ.ഓ. സ്വാഗതം ചെയ്തു. പദ്ധതിയുമായി മുന്നോട്ടു പോകുന്നതിനുള്ള തടസ്സം ഇതോടെ ഇല്ലാതായതില്‍ അദ്ദേഹം  സംതൃപ്തി പ്രകടിപ്പിച്ചു. റോഡു മാര്‍ഗ്ഗം ഡാളസ്സില്‍ നിന്നും ഹ്യൂസ്റ്റണിലേക്ക് ഏകദേശം 240 മൈല്‍ സഞ്ചരിക്കണമെങ്കില്‍ നാലു മണിക്കൂറിലധികം വേണ്ടിവരും. ബുളറ്റ് ട്രെയ്ന്‍ വരുന്നതോടെ സമയം 90 മിനിട്ടായി കുറയുമെന്നതാണ് ഇതിന്റെ പ്രയോജനം. 16 ബില്യണ്‍ ഡോളറാണ് ഈ പ്രജക്റ്റിന് വേണ്ടി ടെക്‌സസ് സെന്‍ട്രല്‍ റെയ് വെ മാറ്റിവെച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular