Saturday, April 20, 2024
HomeKeralaമറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ വ്യത്യസ്തമാണ് കേരളം: ഉദാഹരണം ചൂണ്ടിക്കാട്ടി മന്ത്രി മുഹമ്മദ് റിയാസ്

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ വ്യത്യസ്തമാണ് കേരളം: ഉദാഹരണം ചൂണ്ടിക്കാട്ടി മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ വ്യത്യസ്തമാണ് കേരളമെന്ന് ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്.

ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിന് 25 ശതമാനം തുക നല്‍കുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളംമെന്ന് അദ്ദേഹം പറഞ്ഞു. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ഏകദേശം 600 കിലോമീറ്റര്‍ റോഡാണ് ആറുവരി പാതയാക്കുന്നത്. ദേശീയപാതാ നവീകരണം 2025 ഓടെ പൂര്‍ത്തിയാകുമെന്നും അദ്ദേഹം അറിയിച്ചു. പാറശ്ശാല മണ്ഡലത്തിലെ മൈലക്കര, പൂഴനാട്, മണ്ഡപത്തിന്‍കടവ്, മണക്കാല, പേരോണം റിംഗ് റോഡിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

‘പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളെയെല്ലാം ബിഎംബിസി നിലവാരത്തിലേയ്ക്ക് ഉയര്‍ത്തണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം. എന്നാല്‍, സംസ്ഥാനത്തെ സാമ്ബത്തിക സ്ഥിതിയില്‍ അത് സാധ്യമല്ല. പക്ഷേ അടുത്ത അഞ്ചു കൊല്ലം കൊണ്ട് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളിലെ 50 ശതമാനം ബിഎംബിസി നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്’, മന്ത്രി കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular