Wednesday, April 24, 2024
HomeKerala'സി.പി.എം സംഘര്‍ഷങ്ങള്‍ ആഗ്രഹിക്കുന്നു: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് പിണറായി വിജയന്‍'

‘സി.പി.എം സംഘര്‍ഷങ്ങള്‍ ആഗ്രഹിക്കുന്നു: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് പിണറായി വിജയന്‍’

ആലപ്പുഴ: രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികരിച്ച്‌ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.

സുരേന്ദ്രന്‍. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്, മുഖ്യമന്ത്രി പിണറായി വിജയനാണെന്നും സി.പി.എം സംഘര്‍ഷങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ദയനീയനായ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമിച്ചിട്ട് ബി.ജെ.പിക്ക് എന്ത് കിട്ടാനാണെന്നും സുരേന്ദ്രന്‍ ചോദിച്ചു. ബാങ്ക് കൊളള അടിക്കുന്നത് കേട്ടിട്ടുണ്ടെന്നും പെട്ടിക്കട എന്തിനാണ് കൊള്ളയടിക്കുന്നതെന്നും കെ. സുരേന്ദ്രന്‍ പരിഹസിച്ചു. രാജ്യത്ത് ബി.ജെ.പി ഭരിക്കുന്ന ഒരു സംസ്ഥാനത്തും രാഹുലിന് അക്രമം നേരിടേണ്ടി വന്നിട്ടില്ലെന്നും യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും ജനശ്രദ്ധ്ര തിരിച്ചുവിടാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു, അക്രമമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular