Friday, March 29, 2024
HomeUSAഗര്‍ഭഛിദ്രത്തിനുള്ള അവകാശം നീക്കം ചെയ്തത് ദൈവീക തീരുമാനമാണെന്ന് ട്രമ്പ്

ഗര്‍ഭഛിദ്രത്തിനുള്ള അവകാശം നീക്കം ചെയ്തത് ദൈവീക തീരുമാനമാണെന്ന് ട്രമ്പ്

വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കന്‍ ജനതക്ക് അരനൂറ്റാണ്ടായി ലഭിച്ചിരുന്ന ഗര്‍ഭഛിദ്രത്തിനുള്ള ഭരണഘടനാവകാശം നീക്കം ചെയ്ത സുപ്രീം കോടതിയുടെ വിധി ദൈവീകി ഇടപെടലിന്റെ ഫലമാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്.

യു.എസ്. സുപ്രീം കോടതിയിലെ ഒമ്പതംഗ ജഡ്ജിമാരില്‍ ആറ് പേര്‍ തീരുമാനത്തെ അനുകൂലിച്ചപ്പോള്‍ മൂന്നു പേരാണ് വിയോജന കുറിപ്പു രേഖപ്പെടുത്തിയത്. ആയിരങ്ങളുടെ പ്രാര്‍ത്ഥനക്കുത്തരമാണ് ഈ വിധിയിലൂടെ ലഭിച്ചിരക്കുന്നതെന്ന് ഫ്‌ളോറിഡാ ഗവര്‍ണ്ണര്‍ ഡിസാന്റിസ് പറഞ്ഞു. ജൂണ്‍ 24 വെള്ളിയാഴ്ച കോടതി വിധി പ്രഖ്യാപിച്ചതിനുശേഷം അമേരിക്കയിലെ ഒരു പ്രമുഖ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ട്രമ്പ് തന്റെ അഭിപ്രായംപരസ്യമാക്കിയത്.

ഈ വിധിയോടെ സംസ്ഥാനങ്ങള്‍ക്കാണ് ഇനി ഗര്‍ഭഛിദ്രത്തെ സംബന്ധിച്ചു തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചിരിക്കുന്നത്.
മുന്‍ പ്രസിഡന്റ് എന്ന നിലയില്‍ ഗര്‍ഭഛിദ്രനിരോധനം നടപ്പാക്കുന്നത്. ഗ്രൗണ്ടു വര്‍ഖ്ക് ആരംഭിച്ചത് ട്രമ്പിന്റെ കാലത്താണ് ട്രമ്പ് നിയമിച്ച മൂന്ന് സുപ്രീം കോടതി ജഡ്ജിമാര്‍ ട്രമ്പിന്റെ നിലപാടുകളെ പൂര്‍ണ്ണമായും അനുകൂലിക്കുന്നവരായിരുന്നു.

ഈ വിധിയുടെ ക്രെഡിറ്റ്  ഞാന്‍ എടുക്കുന്നില്ല. ഇതു ദൈവീക തീരുമാനമാണ് ട്രമ്പ് അസന്നിഗ്ധമായി പ്രഖ്യാപിച്ചു.
സുപ്രീം കോടതി തീരുമാനം പാര്‍ട്ടിക്കു ഒരു പക്ഷേ ദോഷം ചെയ്യാമെന്നും, ഇതിനെതിരെ ശക്തമായ പ്രതിഷേധത്തിനും സാധ്യതയുണ്ടാകുമെന്നും ട്രമ്പ് സൂചന നല്‍കി. നവംബറില്‍ നടക്കുന്ന മിഡ് ടേം തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നും പ്രവചിക്കാനാവില്ലെന്നും ട്രമ്പ് കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular