Thursday, April 25, 2024
HomeKeralaകുടുംബകലഹം; ഭാര്യ കുത്തേറ്റു മരിച്ചു; പ്രതിയായ ഭർത്താവ് വിഷം കഴിച്ചു

കുടുംബകലഹം; ഭാര്യ കുത്തേറ്റു മരിച്ചു; പ്രതിയായ ഭർത്താവ് വിഷം കഴിച്ചു

നാല് കുത്തുകൾ ആണ് രത്നമ്മയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്.

കോട്ടയം: കോട്ടയം ആയാംക്കുടിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ആയാംകുടി നാല് സെന്റ് കോളനി ലില്ലി പടിക്കൽ രത്നമ്മ(57) ആണ് ഭർത്താവിന്റെ കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ റിട്ടേഡ് കെഎസ്ആർടിസി ജീവനക്കാരനായ ഭർത്താവ് ചന്ദ്രൻ വിഷം കഴിച്ച നിലയിൽ കാണപ്പെട്ടു. ഗുരുതരാവസ്ഥയിലായ ഇയാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ ഉച്ചയ്ക്ക് ശേഷം ശേഷമാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. വീടിനുള്ളിലെ കിടപ്പുമുറിയിൽ ഭാര്യയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇതേ മുറിയിൽ വെച്ച് തന്നെ ചന്ദ്രൻ വിഷം വിഷം കഴിച്ചു. ബഹളം കേട്ട് സമീപവാസികൾ എത്തിയപ്പോഴേക്കും രത്നമ്മ മരിച്ചിരുന്നു. കുടുംബകലഹത്തെ തുടർന്നാണ്  നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്.

ഇന്നലെ രാവിലെ മുതൽ തന്നെ വീട്ടിൽ ചന്ദ്രനും ഭാര്യയും തമ്മിൽ വഴക്ക് ഉണ്ടായിരുന്നു. പലതവണ മകൾ അരുണിമ ഈ വിഷയത്തിൽ ഇടപെട്ട് തർക്കം പരിഹരിക്കാൻ ശ്രമിച്ചിരുന്നു. മൂന്നുതവണ വിഷയത്തിൽ ഇടപെട്ട് ഇരുവരെയും പിന്തിരിപ്പിച്ചതായി അരുണിമ പറയുന്നു. ഉച്ചയ്ക്ക് മുൻപായിരുന്നു ഈ തർക്കങ്ങൾ മുഴുവൻ ഉണ്ടായത്. അതിനുശേഷം പ്രശ്നങ്ങൾ അവസാനിച്ചതായി ഇരുന്നു എന്നും അരുണിമ വ്യക്തമാക്കി.

അരുണിമ വീട്ടിൽ നിന്നും തൊട്ടടുത്ത വീട്ടിലേക്ക് പോയ സമയത്താണ് ക്രൂരമായ കൊലപാതകം നടന്നത്. രത്നമ്മ ബഹളം വെച്ചതിനെ തുടർന്ന് അരുണിമയും സമീപത്തുണ്ടായിരുന്ന പ്രദേശവാസികളും ഓടി എത്തുകയായിരുന്നു. എന്നാൽ വീട്ടിലെത്തിയപ്പോൾ വീട് പൂർണമായും അടച്ചിട്ട നിലയിലായിരുന്നു. കിടപ്പുമുറിയിലെ ജനൽ പുറത്തുനിന്ന് കുത്തിപ്പൊട്ടിച്ച അപ്പോഴാണ് കുത്തേറ്റ് കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇതേത്തുടർന്ന് നാട്ടുകാർ സംഘംചേർന്ന് വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ചുകയായിരുന്നു എന്ന്  ദൃക്സാക്ഷികൾ പറഞ്ഞു. ഉടൻതന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രത്നമ്മ മരിച്ചിരുന്നു.

നാല് കുത്തുകൾ ആണ് രത്നമ്മയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. കോട്ടയം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചാണ് രത്നമ്മയെ പരിശോധിച്ചത്. മൃതദേഹം തുടർന്ന് പോസ്റ്റ് മോർട്ടത്തിനായി ഇന്നലെ തന്നെ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുന്നു.
മുട്ടുചിറ യിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് ചന്ദ്രനെ കോട്ടയം മെഡിക്കൽ കോളേജിൽ കൊണ്ടുവന്നത്. ചന്ദ്രന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ഇയാളുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്പ അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചു. ചന്ദ്രൻ രത്നമ്മയെ കുത്താൻ ഉപയോഗിച്ച കത്തി വീടിനുള്ളിൽ നിന്ന് തന്നെ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വിഷം സൂക്ഷിച്ചിരുന്ന കുപ്പിയും പോലീസ് തെളിവായി ശേഖരിച്ചിട്ടുണ്ട്. സംഭവത്തിന്റെ ഞെട്ടലാണ് ആയാംകുടി നിവാസികൾ. പലതവണ വഴക്കുണ്ടാക്കും എങ്കിലും ഇങ്ങനെ ഒരു കൊലപാതകം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത്. രാവിലെ വഴക്ക് ഉണ്ടായപ്പോൾ ഇരുവരോടും കാര്യങ്ങൾ സംസാരിച്ചു തീർപ്പ് ഉണ്ടാക്കിയതിന്റെ ആശ്വാസത്തിലായിരുന്നു മകൾ അരുണിമ. അതുകൊണ്ടു തന്നെ പെട്ടെന്നുണ്ടായ കൊലപാതകം വിശ്വസിക്കാൻ ആവുന്നതല്ല അരുണിമക്ക്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular