Thursday, April 25, 2024
HomeKeralaഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ വീടിന് തീപിടിച്ചു: അമ്മയും മക്കളും അ‌ത്ഭുതകരമായി രക്ഷപ്പെട്ടു

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ വീടിന് തീപിടിച്ചു: അമ്മയും മക്കളും അ‌ത്ഭുതകരമായി രക്ഷപ്പെട്ടു

കോഴിക്കോട്: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ വീടിന് തീപിടിച്ചു. അപകടത്തില്‍ നിന്ന് അമ്മയും മക്കളും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

വാണിമേല്‍ ഗ്രാമ പഞ്ചായത്തിലെ സുരേന്ദ്രന്റെ വീട്ടിലാണ് അപകടം നടന്നത്. അടുക്കളയിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ വീടിനകത്ത് തീ പടരുകയും ഇലക്‌ട്രിക്കല്‍ വീട്ടുപകരണങ്ങള്‍ കത്തി നശിക്കുകയും ചെയ്തു.

തൊട്ടടുത്ത മുറിയില്‍ കിടക്കുന്ന സുരേന്ദ്രന്റ ഭാര്യ സുനിതയും രണ്ട് മക്കളും സ്‌ഫോടന ശബ്ദം കേട്ട് ഉണരുകയും തീ പടരുന്നത് കണ്ട് വീടിന് പുറത്തേക്ക് ഓടി രക്ഷപെടുകയുമായിരുന്നു. വീട്ടിനകത്ത് നിന്നും പുക ഉയര്‍ന്നതിനാല്‍ അകത്ത് കയറാന്‍ പറ്റാത്ത സ്ഥിതിയായിരുന്നു.

അയല്‍ക്കാര്‍ ഏറെ പണി പെട്ടാണ തീ കെടുത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. അഞ്ച് ലക്ഷത്തോളം രൂപയുടെ നാശ നഷ്ടം സംഭവിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular