Friday, March 29, 2024
HomeKeralaപൊലീസുകാരെ ആക്രമിച്ചു; ടി സിദ്ദിഖിന്റെ ഗണ്‍മാന് സസ്‌പെന്‍ഷന്‍

പൊലീസുകാരെ ആക്രമിച്ചു; ടി സിദ്ദിഖിന്റെ ഗണ്‍മാന് സസ്‌പെന്‍ഷന്‍

കല്‍പ്പറ്റ> കോണ്‍ഗ്രസുകാര്‍ക്കൊപ്പം ചേര്‍ന്ന് പൊലീസിനെ ആക്രമിച്ച്‌ ടി സിദ്ദിഖ് എംഎല്‍എയുടെ ഗണ്‍മാന്‍ സ്മിബിന്‍ കെ വിയെ സസ്പെന്‍ഡ് ചെയ്തു.

വയനാട് ജില്ലാ പൊലീസ് മേധാവിയാണ് സസ്പെന്‍ഷന്‍ ഉത്തരവ് ഇറക്കിയത്.

വയനാട് എംപി രാഹുല് ഗാന്ധിയുടെ ഓഫീസിലേക്ക് നടന്ന മാര്ച്ചിനിടെയുണ്ടായ അനിഷ്ട സംഭവങ്ങള്ക്കിടെ യുഡിഎഫ് പ്രവര്ത്തകരോടൊപ്പം ചേര്ന്ന് പൊലിസിന്റെ കൃത്യ നിര്വഹണം തടസ്സപ്പെടുത്തിയെന്നാണ് കേസ്. പൊലീസുകാരെ തള്ളിയിടാന് ശ്രമിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒയുടെ യൂണിഫോം പിടിച്ച്‌ കൈവശമുണ്ടായിരുന്ന ലാത്തി തട്ടിയെടുക്കുകയും ചെയ്യുകയായിരുന്നു. ഇദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണവും നടത്തും.

ഇന്നലെ കല്‍പ്പറ്റയില്‍ കോണ്‍ഗ്രസ് നടത്തിയ അക്രമത്തില്‍ ഗണ്‍മാന്‍ പൊലീസിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതിന് പിന്നാലെയാണ് നടപടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular