Thursday, April 18, 2024
HomeIndiaവിമതരെ തിരികെയെടുക്കില്ല; നയം വ്യക്തമാക്കി ശിവസേന

വിമതരെ തിരികെയെടുക്കില്ല; നയം വ്യക്തമാക്കി ശിവസേന

മുംബൈ: മഹാരാഷ്ട്രയില്‍ പാര്‍ട്ടിയെ വഞ്ചിച്ച വിമതരെ ഇനി തിരികെ എടുക്കില്ലെന്ന് ശിവസേന നേതാവ് ആദിത്യ താക്കറെ പറഞ്ഞു.

പാര്‍ട്ടിയില്‍ വിടേണ്ടവര്‍ക്ക് ഇനിയും പോകാമെന്നും ആദിത്യ താക്കറെ വ്യക്തമാക്കി. അതേസമയം, ഉന്നത വിദ്യാഭ്യാസ മന്ത്രി ഉദയ് സാമന്ദും ഇന്ന് വിമതരോടൊപ്പം ചേര്‍ന്നു.

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെ അയോഗ്യരാകാത്തിരിക്കാനുള്ള നീക്കങ്ങള്‍ വിമതര്‍ സജീവമാക്കി. ഡെപ്യുട്ടി സ്പീക്കര്‍ പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നുവെന്ന് കാട്ടി ഗവര്‍ണറെ സമീപിക്കും. പ്രത്യേക ബ്ലോക്കായി നിയമസഭയില്‍ നില്‍ക്കണമെങ്കില്‍ ഏതെങ്കിലും പാര്‍ട്ടിയില്‍ ചേരണമെന്നാണ് ഷിന്‍ഡെ വിഭാഗത്തിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.

ഏകനാഥ് ഷിന്‍ഡെയെ ശിവസേന നിയമസഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്നും നീക്കിയതിനെതിരെ കോടതിയെ സമീപിക്കാന്‍ വിമതര്‍ തീരുമാനിച്ചിട്ടുണ്ട്. അയോഗ്യരാക്കപ്പെടാതിരിക്കാന്‍ നോട്ടീസിന് മറുപടി നല്‍കാന്‍ ഡെപ്യുട്ടി സ്പീക്കര്‍ കുറഞ്ഞത് 7 ദിവസമെങ്കിലും സമയം നല്‍കണമെന്നും വിമതര്‍ ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular