Wednesday, April 24, 2024
HomeUSAയു എസ് സെനറ്റ് ലക്‌ഷ്യം വയ്ക്കുന്ന ഓലിക്കരയ്ക്കു സഫയുടെ പിന്തുണ

യു എസ് സെനറ്റ് ലക്‌ഷ്യം വയ്ക്കുന്ന ഓലിക്കരയ്ക്കു സഫയുടെ പിന്തുണ

യു എസ് സെനറ്റിലേക്കു മത്സരിക്കാൻ ഒരുങ്ങുന്ന വിസ്കോൺസിനിലെ മലയാളി സംരംഭകൻ സ്റ്റീവൻ ഓലിക്കരയ്ക്കു ഓർഗനൈസേഷൻ ഓഫ് സൗത്ത് ഏഷ്യൻസ് ഫോർ അമേരിക്ക (സഫ) പിന്തുണ പ്രഖ്യാപിച്ചു. മിൽവാക്കിയിൽ താമസിക്കുന്ന ഓലിക്കര, യുവ ജനപ്രതിനിധികളുടെ ഏറ്റവും വലിയ സംഘടനയായ മില്ലേനിയൽ ആക്ഷൻ പ്രൊജക്റ്റ് (മാപ്) സ്ഥാപകനും മുൻ സി ഇ ഒയുമാണ്.

ഓഗസ്റ്റ് 9 നു നടക്കുന്ന ഡെമോക്രറ്റിക് പ്രൈമറിയിൽ മത്സരിക്കുന്ന ഓലിക്കര വിസ്കോൺസിനിലെ പബ്ലിക് സ്‌കൂളുകളിലും യൂണിവേഴ്‌സിറ്റിയിലുമാണ് പഠിച്ചത്. രണ്ടു വർഷമായി, വിസ്കോൺസിനിൽ ഉടനീളം തൊഴിലവസരവും  ഉന്നത വിദ്യാഭ്യാസവും  പരിസ്ഥിതി സംരക്ഷണവും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് രാഷ്ട്രീയ നേതാക്കളുമായി റെഡ് ആൻഡ് ബ്ലൂ ഡയലോഗ്സ് എന്ന പേരിൽ ആശയങ്ങൾ പങ്കുവയ്ക്കുന്ന വേദിക്ക്  ആതിഥേയത്വം വഹിക്കുന്നു.

‘ഡിഗ്നിറ്റി ഫോർ ഓൾ’ എന്നതാണ് ക്യാമ്പയിൻ തീം എന്ന് സ്റ്റീവൻ അടുത്തിടെ ഇ മലയാളിയോട് പറഞ്ഞു. ഓരോ വ്യക്തിക്കും  വിലകല്പിക്കപ്പെടുന്ന  അന്തരീക്ഷം ഉണ്ടാകണം. സാമുദായികപരമായോ വംശീയപരമായോ സാമ്പത്തികപരമായോ ആരെയും  മാറ്റി നിർത്തരുത്.

എട്ടു സ്‌ഥാനാർത്ഥികളുള്ള പ്രൈമറി ഈ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ മത്സരങ്ങളിൽ ഒന്നാണെന്നു സഫ ചൂണ്ടിക്കാട്ടുന്നു. മാപ് നേതാവെന്ന നിലയിൽ 2,000ത്തിലേറെ  ജനപ്രതിനിധികൾക്ക് പരിശീലനം നൽകിയിട്ടുള്ള സ്റ്റീവൻ ഏറ്റവും കൂടുതൽ ദേശീയ പരിചയം കൈമുതലായുള്ള നേതാവാണ്. പ്രസിഡന്റ് ഒബാമയുടെ ആഗോള സംരംഭകത്വ ഉച്ചകോടിയിൽ കെനിയയിലേക്കുള്ള യുഎസ് പ്രതിനിധി സംഘത്തിലെ അംഗമായിരുന്നു ഓലിക്കര.

ഇരുകക്ഷികളിലും അംഗങ്ങളുള്ള മാപ് 200 ബില്ലുകൾ സ്പോൺസർ ചെയ്തിട്ടുണ്ട്, അതിൽ 35 നിയമമായി.

നല്ലൊരു സംഗീതജ്ഞൻ കൂടിയാണ് ഓലിക്കര എന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

ന്യുയോർക്കിൽ മത്സരിക്കുന്ന റീമ റസൂലിനും സഫ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular