Thursday, March 28, 2024
HomeKerala'അമ്മ' യോഗത്തില്‍ വിജയ് ബാബു ; അതില്‍ അത്ഭുതമില്ലെന്ന് ഡബ്യുസിസി

‘അമ്മ’ യോഗത്തില്‍ വിജയ് ബാബു ; അതില്‍ അത്ഭുതമില്ലെന്ന് ഡബ്യുസിസി

താരസംഘടനയായ ‘അമ്മ’യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിനെത്തി ബലാംത്സംഗ കേസില്‍ പ്രതിയായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് യോഗത്തിന് വിജയ് ബാബു എത്തിയത്. ആരോപണ വിധേയനായതിന് പിന്നാലെ ‘അമ്മ’ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും വിജയ് ബാബു രാജി വെച്ചെങ്കിലും സംഘടനയില്‍ അംഗത്വം ഉണ്ട്.

ആ നിലയ്ക്കാണ് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിനെത്തിയത്. അതേസമയം നടപടിയില്‍ ഡബ്ല്യൂസിസി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ‘എഎംഎംഎ നടപടിയില്‍ അത്ഭുതമില്ല, സ്ത്രീകളെ സംബന്ധിച്ചുള്ള വിഷയങ്ങളില്‍ എഎംഎംഎ സ്വീകരിച്ചിട്ടുള്ള നിലപാട് മുമ്പും നമ്മള്‍ കണ്ടതാണെന്നും’ ദീദി ദാമോദരന്‍ പറഞ്ഞു.

അതേസമയം നടപടിയില്‍ ഡബ്ല്യൂസിസി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ‘എഎംഎംഎ നടപടിയില്‍ അത്ഭുതമില്ല, സ്ത്രീകളെ സംബന്ധിച്ചുള്ള വിഷയങ്ങളില്‍ എഎംഎംഎ സ്വീകരിച്ചിട്ടുള്ള നിലപാട് മുമ്പും നമ്മള്‍ കണ്ടതാണെന്നും’ ദീദി ദാമോദരന്‍ പറഞ്ഞു.

മോഹന്‍ലാല്‍ അധ്യക്ഷത വഹിച്ച യോഗത്തിലാണ് വിജയ് ബാബു പങ്കെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular