Thursday, March 28, 2024
HomeUSAഎറിക് മാത്യു ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റീ സ്ഥാനാർഥി

എറിക് മാത്യു ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റീ സ്ഥാനാർഥി

ഹ്യൂസ്റ്റൺ: ഫൊക്കാനയുടെ ദീർഘകാല പ്രവർത്തകനും ഫൌണ്ടേഷൻ വൈസ് ചെയർമാനുമായ എറിക് മാത്യു (ഹ്യൂസ്റ്റൺ) ഫൊക്കാനയുടെ ട്രസ്റ്റീ ബോർഡിലേക്ക് മത്സരിക്കുന്നു.
രണ്ടു തവണ വാഷിംഗ്‌ടൺ ഡി സി യില്നിന്നുള്ള ആർ വി പി ആയി സേവനമനുഷ്ടിച്ചിട്ടുള്ള എറിക് കഴിഞ്ഞ രണ്ടുവർഷമായി ഹ്യൂസ്റ്റൺ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു. ബാൾട്ടിമോറിൽ നിന്നുള്ള യുത് കമ്മറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ബാൾട്ടിമോർ കൈരളി കമ്മറ്റി അംഗം, കില്ലാഡിസ് സ്പോർട്സ് സ്ഥാപകാംഗം, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള എറിക് സെൻറ് മേരീസ് മലങ്കര ഓർത്തഡോക്സ് പള്ളി ട്രസ്റ്റീ കൂടിയാണ്.
നോർത്ത് ഈസ്റ്റ് അമേരിക്കൻ ഡയോസിസ് മുൻ കമ്മറ്റി അംഗം സൺ‌ഡേ സ്കൂൾ പ്രിൻസിപ്പൽ, യൂത്ത് അഡ്വൈസർ, അതുപോലെ ബാൾട്ടിമോറിൽ പല സംഘടനകൾക്കുവേണ്ടിയും രക്ത ദാന ക്യാമ്പുകൾ, ചാരിറ്റി പരിപാടികൾ എന്നിവ  സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഹ്യൂസ്റ്റൺ മലയാളി അസോസിയേഷൻ, പെയർലാൻഡ് മലയാളി അസോസിയേഷൻ എന്നിവയുടെ എൻഡോഴ്‌സ്‌മെന്റ് നേടിയാണ് എറിക് മത്സരരംഗത്തുള്ളത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular