Thursday, April 18, 2024
HomeKeralaതട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി യുവാവിനെ ആശുപത്രിയില്‍ ഉപേക്ഷിച്ചു

തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി യുവാവിനെ ആശുപത്രിയില്‍ ഉപേക്ഷിച്ചു

കാസര്‍കോട്: സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ആശുപത്രിയില്‍ ഉപേക്ഷിച്ചു.

കുമ്ബള സീതാംഗോളി മുഗുറോഡിലെ പരേതനായ അബ്ദുള്‍ റഹ്മാന്റെ മകന്‍ സിദ്ദിഖ് (32) ആണ് കൊല്ലപ്പെട്ടത്.സഹോദരന്‍ അന്‍സാരിയെയും സുഹൃത്തിനെയും കഴിഞ്ഞദിവസം ഒരുസംഘം തട്ടിക്കൊണ്ടുപോയിരുന്നതായി പോലീസ് പറഞ്ഞു. ഇവരെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഗള്‍ഫിലായിരുന്ന സിദ്ദിഖിനെ സംഘം നാട്ടിലെത്തിക്കുകയായിരുന്നു.

ഞായറാഴ്ച രാവിലെ ഗള്‍ഫില്‍നിന്നെത്തിയ സിദ്ദിഖിനെ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ഞായറാഴ്ച രാത്രി ഏഴരയോടെ ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയില്‍ സിദ്ദിഖിനെ എത്തിച്ച്‌ സംഘം കടന്നുകളഞ്ഞു. ആസ്പത്രിയലെ തീവ്രപരിചരണവിഭാഗത്തിലെ ഡോക്ടര്‍മാരും നഴ്സുമാരും പരിശോധിച്ചപ്പോഴാണ് സിദ്ദിഖ് മരിച്ചതായി ബോധ്യപ്പെട്ടത്. തുടര്‍ന്ന് മരണവിവരം അറിയിക്കാന്‍ ഒപ്പമെത്തിയവരെ അന്വേഷിച്ചപ്പോഴേക്കും അവര്‍ കടന്നുകളഞ്ഞിരുന്നു.

ഗള്‍ഫിലേക്കുള്ള പണം കടത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് തട്ടിക്കൊണ്ടുപോകലിലേക്കും കൊലയിലേക്കും നയിച്ചതെന്നാണ് പോലീസ് അനുമാനിക്കുന്നത്. സിദ്ദിഖിന് കാലിനടിയില്‍ മാത്രമാണ് പരിക്കുള്ളത്. വെള്ളത്തില്‍ മുക്കിക്കൊന്നതാണെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു.ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന, കാസര്‍കോട് ഡിവൈ.എസ്.പി. പി. ബാലകൃഷ്ണന്‍ നായര്‍, കുമ്ബള ഇന്‍സ്പെക്ടര്‍ പി. പ്രമോദ് തുടങ്ങിയവര്‍ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. വിദഗ്ധ പരിശോധനയ്ക്കായി മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular