Friday, April 19, 2024
HomeIndiaആദ്യമൂന്നുദിനം എത്തിയത് 56,960 അപേക്ഷകള്‍; 'അഗ്നിവീര്‍ വായു' സൈനികരാകാന്‍ മുന്നോട്ടുവന്ന് യുവാക്കള്‍; വിവരങ്ങള്‍ പുറത്തുവിട്ട് വ്യോമസേന‍

ആദ്യമൂന്നുദിനം എത്തിയത് 56,960 അപേക്ഷകള്‍; ‘അഗ്നിവീര്‍ വായു’ സൈനികരാകാന്‍ മുന്നോട്ടുവന്ന് യുവാക്കള്‍; വിവരങ്ങള്‍ പുറത്തുവിട്ട് വ്യോമസേന‍

ന്യൂദല്‍ഹി: അഗ്നിവീരന്മാരുടെ റിക്രൂട്ട്‌മെന്റ് അപേക്ഷകളുടെ എണ്ണം പുറത്തുവിട്ട് വ്യോമസേന . ആദ്യമൂന്നുദിവസംകൊണ്ട്മാത്രം 56,960 അഗ്നിവീര്‍ വായു അപേക്ഷകളാണ് ഓണ്‍ലൈന്‍ വഴി ലഭിച്ചത്.

ട്വിറ്ററിലൂടെയായിരുന്നു വ്യോമസേന വിവരം പങ്കുവെച്ചത്.

ജൂണ്‍ 24 മുതലാണ് വ്യോമസേനയില്‍ അഗ്‌നിപഥ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു തുടങ്ങിയത്. അടുത്ത മാസം അഞ്ചിന് രജിസ്‌ട്രേഷന്‍ അവസാനിക്കും. അഗ്‌നിപഥ് യോജന 2022ലേക്ക് https://agnipathvayu.cdac.in/A-V/ വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

17നും 21നും ഇടയില്‍ പ്രായമുള്ള യുവാക്കളെ നാല് വര്‍ഷത്തേക്കാണ് സൈനിക സേവനത്തിന് അഗ്‌നിപഥില്‍ അവസരം ലഭിക്കുക. ഇപ്രകാരം യോഗ്യത നേടുന്നവരെ അഗ്‌നിവീരന്മാര്‍ എന്നാണ് വിളിക്കുക. കരസേന, നാവികസേന, വ്യോമസേന എന്നിവയില്‍ ഇപ്രകാരമാവും ഇനിമുതല്‍ സൈനികരെ ഉള്‍പ്പെടുത്തുന്നത്. നാല് വര്‍ഷത്തിന് ശേഷം തിരഞ്ഞെടുക്കുന്ന അഞ്ച് ശതമാനം പേരെ സ്ഥിരമായി സേവനത്തിനായി സൈന്യത്തില്‍ ഉള്‍പ്പെടുത്തും. പിരിഞ്ഞിറങ്ങുന്ന ബാക്കിയുള്ളവര്‍ക്ക് അര്‍ദ്ധസൈനിക വിഭാഗങ്ങളിലും പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളിലും മുന്‍ഗണന നല്‍കും.

2022 ജൂണ്‍ 14 നാണ് പുതിയ പദ്ധതി കേന്ദ്രം പ്രഖ്യാപിച്ചത്. ഓണ്‍ലൈന്‍ ടെസ്റ്റ്, ഫിസിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റ് മെഡിക്കല്‍ എക്‌സാമിനേഷന്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular