Friday, March 29, 2024
HomeGulfഒഐസിസി ദമ്മാമില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

ഒഐസിസി ദമ്മാമില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

ദമ്മാം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും സംഘപരിവാര്‍ ശക്തികളുടെയും കണ്ണിലെ കരടായ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ എം പി ഓഫീസില്‍ അതിക്രമിച്ചു കയറി ഓഫീസിലെ വസ്തുവകകള്‍ അടിച്ചുതകര്‍ത്തും ജീവനക്കാരെ കയ്യേറ്റം ചെയ്തും അഴിഞ്ഞാടിയതിലൂടെ എസ് എഫ് ഐ ലക്ഷണമൊത്ത സാമൂഹിക വിരുദ്ധ സംഘടനയായി അധ:പതിച്ചെന്ന് ഒ ഐ സി സി ദമ്മാം റീജ്യണല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.

ബഫര്‍ സോണ്‍ വിഷയത്തില്‍ നാളിതുവരെ ഏതൊരു പ്രതികരണവും നടത്താത്ത എസ്‌എഫ്‌ഐ പെട്ടന്ന് ഇങ്ങനെയൊരു ആക്രമണം രാഹുല്‍ ഗാന്ധിയുടെ ഓഫീസിനു നേരെ നടത്തിയത് സിപിഎം – ബിജെപി ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഒഐസിസി പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു കൊണ്ട് ഒ ഐ സി സി ഗ്ലോബല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular