Thursday, April 25, 2024
HomeIndia2014 വരെയും ഇന്ത്യയില്‍ ഉണ്ടായത് വികസനങ്ങള്‍ തന്നെ- മോദിക്ക് മറുപടിയുമായി ചിദംബരം

2014 വരെയും ഇന്ത്യയില്‍ ഉണ്ടായത് വികസനങ്ങള്‍ തന്നെ- മോദിക്ക് മറുപടിയുമായി ചിദംബരം

ന്യൂഡല്‍ഹി: 2014വരെ ഇന്ത്യയില്‍ സംഭവിച്ചത് വികസനങ്ങളും അതിലേക്കുള്ള മുന്നൊരുക്കങ്ങളുമായിരുന്നെന്നും ഇപ്പോള്‍ നടക്കുന്നത് അവയുടെ തുടര്‍ച്ച മാത്രമാണെന്നും കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം.

എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിന്‍റെ അടക്കം ഗ്രാമങ്ങളില്‍ വൈദ്യുതി സൗകര്യം എത്തിച്ചത് ബി.ജെ.പി വലിയ വാര്‍ത്തയാക്കിയിരുന്നു. ജി 7 ഉച്ചകോടിയുടെ ഭാഗമായി ജര്‍മനിയിലെ ഇന്ത്യന്‍ ജനതയോട് സംസാരിച്ചതും ബി.ജെ.പി സര്‍ക്കാരിന്‍റെ നേട്ടങ്ങളെ കുറിച്ചായിരുന്നു. ഈ സാഹചര്യത്തിലാണ് ചിദംബരം പ്രതികരിച്ചത്.

സൗകര്യങ്ങള്‍ എത്താനും വികസനങ്ങള്‍ കൊണ്ടുവരാനുമുള്ള സ്ഥലങ്ങള്‍ ഇന്ത്യയിലിനിയുമുണ്ട്. അതില്‍ ലജ്ജിക്കേണ്ട കാര്യമില്ല. സ്വാതന്ത്ര്യം കിട്ടിയത് മുതല്‍ വികസനങ്ങളുടെ ഓരോ ചുവടുമാണ് രാജ്യത്ത് നടന്ന് കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി ഇത് അംഗീകരിക്കേണ്ടതായിരുന്നു. അല്ലാതെ ബി.ജെ.പി വന്നതിന് ശേഷം മാത്രമല്ല രാജ്യം നേട്ടങ്ങള്‍ കാണുന്നത്. ഇന്ന് നടക്കുന്നതൊക്കെ മുമ്ബ് ചെയ്തതിന്‍റെ തുടര്‍ച്ചകള്‍ മാത്രമാണ്- ചിദംബരം പറഞ്ഞു.

ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജര്‍മനിയിലാണ്. അവിടെ മുണിക്കില്‍ വെച്ച്‌ ഇന്ത്യന്‍ ജനതയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ജനാധിപത്യം വളരെ നന്നായി നിര്‍വഹിക്കുന്നു എന്ന് മോദി പറഞ്ഞു. “ഇന്ന് ഇന്ത്യയില്‍ വൈദ്യുതിയും ശൗചാലയ സൗകര്യങ്ങളും വര്‍ധിച്ചിട്ടുണ്ട്. 99 ശതമാനം ഗ്രാമങ്ങളിലും പാചകവാതകം എത്തിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി 80 കോടി ആളുകള്‍ക്ക് സൗജന്യ റേഷനും നല്‍കുന്നു,” മോദി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular