Friday, April 26, 2024
HomeUSAബ്രിട്ടീഷ് വിദ്യാർത്ഥിനിക്ക് മിസ് ഇന്ത്യ വേൾഡ് വൈഡ് 2022 കിരീടം

ബ്രിട്ടീഷ് വിദ്യാർത്ഥിനിക്ക് മിസ് ഇന്ത്യ വേൾഡ് വൈഡ് 2022 കിരീടം

ബ്രിട്ടീഷ് ബയോമെഡിക്കൽ വിദ്യാർത്ഥിനി ഖുഷി പട്ടേൽ മിസ് ഇന്ത്യ വേൾഡ് വൈഡ് 2022 സൗന്ദര്യ മത്സരത്തിൽ കിരീടമണിഞ്ഞു.

നാൽപതു വർഷമായി ഇത്തരം ഉത്സവങ്ങൾ നടത്തി വരുന്ന ഇന്ത്യൻ ഫെസ്റ്റിവൽസ് കമ്മിറ്റി ന്യു ജേഴ്സിയിലെ എഡിസണിൽ സംഘടിപ്പിച്ച 29 ആം വാർഷിക മത്സരത്തിൽ യു എസിൽ നിന്നുള്ള വെയ്‌ദി ഡോങ്‌റെ ഫസ്റ്റ് റണ്ണർ അപ്പും ശ്രുതിക മാനേ രണ്ടാം റണ്ണർ അപ്പുമായി. മുൻപ് നടത്തിയ നിരവധി അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 12 വിജയികളാണ് ഈ അവസാന റൗണ്ടിൽ എത്തിയത്.

ബയോമെഡിക്കൽ സയൻസിനോടൊപ്പം സൈക്കോളജിയും പഠിക്കുന്ന പട്ടേൽ സ്വന്തമായി വസ്ത്ര സ്ഥാപനം നടത്തുന്ന മോഡലാണ്. അടുത്ത 12  മാസം അവർ നിരവധി ചാരിറ്റി പരിപാടികളിൽ പങ്കെടുത്തു മൂന്നാം ലോക രാജ്യങ്ങളിൽ സഹായമെത്തിക്കാൻ സഹകരിക്കും.

മിസ് ടീൻ ഇന്ത്യ വേൾഡ്വൈഡ് 2022 ആയി ഗയാനയിൽ  നിന്നുള്ള റോഷനി റസാക്ക് തിരഞ്ഞെടുക്കപ്പെട്ടു. യു എസിലെ നവ്യ പൈങ്ങോൾ ആയിരുന്നു ഒന്നാം റണ്ണർ അപ്പ്. സുരിനാമിൽ നിന്നുള്ള ചികിത മാൽഹ രണ്ടാം റണ്ണർ അപ്പും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular