Wednesday, May 8, 2024
HomeUSAമാധ്യമ വിലക്ക് ജനാധിപത്യവിരുദ്ധം : കേരള പത്രപ്രവര്‍ത്തക യൂണിയന്‍

മാധ്യമ വിലക്ക് ജനാധിപത്യവിരുദ്ധം : കേരള പത്രപ്രവര്‍ത്തക യൂണിയന്‍

നിയമസഭയില്‍ ഇന്നു നടന്ന മാധ്യമ വിലക്കിനെതിരെ കെയുഡബ്യുജെ. നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ നടപടി അങ്ങേയറ്റം അപലപനീയവും ജനാധിപത്യ വിരുദ്ധവുമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആരോപിച്ചു. മീഡിയ റൂമില്‍ ഒഴികെ എല്ലായിടത്തും മാധ്യമപ്രവര്‍ത്തകര്‍ക്ക് അപ്രഖ്യാപിത വിലക്കാണ് ഏര്‍പ്പെടുത്തിയത്. ഇത് നിയമസഭയുടെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്ത നിയന്ത്രണമാണെന്നും യൂണിയന്‍ പറഞ്ഞു.

മന്ത്രിമാരുടേയും പ്രതിപക്ഷ നേതാവിന്റേയും ഓഫീസുകളില്‍ പ്രവേശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. ഇതിലൂടെ ജനങ്ങളുടെ അറിയാനുള്ള അവകാശത്തെയാണ് ഹനിക്കുന്നത്. പി ആര്‍ ഡി ഔട്ടിലൂടെ നല്‍കുന്ന ദൃശ്യങ്ങള്‍ ഭരണപക്ഷത്തിന്റേത് മാത്രമാകുന്നതും മാധ്യമ സ്വാതന്ത്ര്യത്തിന് തുരങ്കം വെക്കുന്ന നടപടിയാണ്. സ്വതന്ത്രമാധ്യമപ്രവര്‍ത്തനം ഇല്ലാതാക്കുന്നതിനുള്ള നീക്കമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും യൂണിയന്‍ വ്യക്തമാക്കി.

നടപടി വാച്ച് ആന്റ് വാച്ച് വാര്‍ഡിന് പറ്റിയ തെറ്റാണെന്നാണ് സ്പീക്കറുടെ ഓഫീസ് വിശദീകരിക്കുന്നത്. എന്നാല്‍ ഈ വാദം അംഗീകരിക്കാനാകില്ല. ഇതുവരെയില്ലാത്ത എന്ത് പ്രത്യേക സംഭവമാണ് വാച്ച് ആന്‍ഡ് വാര്‍ഡ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുന്നതിലേയ്ക്ക് നയിച്ചതെന്ന് സ്പീക്കര്‍ വ്യക്തമാക്കണം. മാധ്യമവിലക്ക് അടിയന്തരമായി പിന്‍വലിക്കണമെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി റെജിയും ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷും ആവശ്യപ്പെട്ടു. പ്രസ്താവനയിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular