Friday, April 26, 2024
HomeUSAന്യുയോർക്കിൽ ഇന്ത്യക്കാരൻ വെടിയേറ്റു മരിച്ചു

ന്യുയോർക്കിൽ ഇന്ത്യക്കാരൻ വെടിയേറ്റു മരിച്ചു

ന്യുയോർക്കിൽ യുവാവായ ഇന്ത്യക്കാരനെ വീടിനടുത്തു വാഹനത്തിൽ ഇരിക്കുമ്പോൾ വെടിവച്ചു കൊന്നു. ശനിയാഴ്ച ഉച്ച തിരിഞ്ഞാണ് സത്‌നാം സിങ്ങിനു (31) വെടിയേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

സൗത്ത് ഓസോൺ പാർക്ക് മേഖലയിലാണ് അക്രമം ഉണ്ടായത്. പൊലിസ് പറയുന്നത് കൊലയാളി നടന്നു വന്നു വാഹനത്തിലിരുന്ന സിംഗിനെ വെടിവച്ചു എന്നാണ്. എന്നാൽ അയൽവാസിയായ ഒരാൾ പറയുന്നത് മറ്റൊരു വാഹനത്തിൽ നിന്നാണു വെടിവയ്‌പുണ്ടായത് എന്നാണ്. തന്റെ വീട്ടിലെ സെക്യൂരിറ്റി ക്യാമറയിൽ ദൃശ്യം പതിഞ്ഞുവെന്നും അദ്ദേഹം പറയുന്നു.

ഞായറാഴ്ച്ച രാവിലെ വരെ അറസ്റ്റൊന്നും ഉണ്ടായിട്ടില്ല. കൊലപാതകത്തിന്റെ കാരണവും പൊലീസിനു അറിയില്ല.

സത്‌നാം സിംഗ് ഒരു സുഹൃത്തിന്റെ  ജീപ്പ് തത്കാലത്തേക്കു കൊണ്ടു പോയതാണെന്നു പൊലീസിനു വിവരം കിട്ടി. അതിൽ ഇരിക്കുമ്പോഴാണ് വെടിയേറ്റത്. ആളു മാറി ആക്രമിച്ചതാണോ എന്ന സംശയവുമുണ്ട്. ഒരു പക്ഷെ ജീപ്പിന്റെ ഉടമയെ ആവാം ലക്‌ഷ്യം വച്ചത്.

സൗത്ത് ഓസോൺ പാർക്കിനടുത്ത റിച്ച്മണ്ട് ഹില്ലിലാണ് ഏപ്രിലിൽ രണ്ടു സിഖ് മത വിശ്വാസികൾ ആക്രമിക്കപ്പെട്ടത്. വിദ്വേഷ ആക്രമണം എന്ന നിലയിലാണ് പോലീസ് ആ കേസ് കൈകാര്യം ചെയ്യുന്നത്. രണ്ടു പേരെ അറസ്റ് ചെയ്തിരുന്നു.

രണ്ടു മേഖലകളിലും ഇന്ത്യക്കാർ തിങ്ങിപ്പാർക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular