Friday, April 26, 2024
HomeIndiaവിവാഹം ചെയ്യാന്‍ നിര്‍ബന്ധിച്ച പ്ലസ് ടു വിദ്യാര്‍ഥിനിയെ കൊന്ന് കുഴിച്ചുമൂടി കാമുകന്‍

വിവാഹം ചെയ്യാന്‍ നിര്‍ബന്ധിച്ച പ്ലസ് ടു വിദ്യാര്‍ഥിനിയെ കൊന്ന് കുഴിച്ചുമൂടി കാമുകന്‍

ലക്നൗ: വിവാഹം ചെയ്യാന്‍ നിര്‍ബന്ധിച്ച പ്ലസ് ടു വിദ്യാര്‍ഥിനിയായ 19കാരിയെ കൊന്ന് കുഴിച്ചുമൂടി കാമുകന്‍.
സംഭവത്തില്‍ 21 വയസ്സുള്ള യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബിജ്നോറിലാണ് ഞെട്ടിക്കുന്ന സംഭവം. ജൂണ്‍ നാല് മുതല്‍ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു, എന്നാല്‍ ജൂണ്‍ 16നാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പരാതി നല്‍കിയതെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാമുകന്‍ കൊന്ന് കുഴിച്ചുമൂടിയതാണെന്ന് കണ്ടെത്തുന്നത്.
ഗ്രാമത്തിലെ തന്നെ 21 വയസ്സുള്ള യുവാവുമായി 19കാരി പ്രണയത്തിലായിരുന്നു.

കാമുകനെ കുറിച്ച്‌ ബന്ധുക്കള്‍ തന്നെയാണ് പൊലീസിനോട് പറഞ്ഞത്. ഇയാളെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവിവരം പുറത്തറിയുന്നത്. ജൂണ്‍ നാലിന് പെണ്‍കുട്ടിയെയും കൂട്ടി ഇയാള്‍ ഹോട്ടലില്‍ മുറിയെടുത്തിരുന്നു. ഇവിടെ വച്ച്‌ ഉടന്‍ വിവാഹം കഴിക്കണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടു.

പറ്റില്ലെന്ന് കാമുകന്‍ പറഞ്ഞതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. രണ്ട് ജാതിയില്‍ പെട്ടവരായത് കൊണ്ടാണ് യുവാവ് വിവാഹത്തിന് സമ്മതിക്കാതിരുന്നത്. തര്‍ക്കത്തിനിടെ ഇയാള്‍ പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് നാട്ടിലെത്തിച്ച മൃതദേഹം സുഹൃത്തിന്റെ സഹായത്തോടെ അഴുക്കുചാലിന് സമീപം കുഴിച്ചു മൂടുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular