Saturday, April 20, 2024
HomeKeralaസ്വര്‍ണക്കടത്തിന് ഒപ്പം നിന്ന കസ്റ്റംസ് പിരിച്ചുവിട്ട ഉദ്യോഗസ്ഥരെ സര്‍വീസില്‍ തിരിച്ചെടുത്തു

സ്വര്‍ണക്കടത്തിന് ഒപ്പം നിന്ന കസ്റ്റംസ് പിരിച്ചുവിട്ട ഉദ്യോഗസ്ഥരെ സര്‍വീസില്‍ തിരിച്ചെടുത്തു

കൊച്ചി: കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്തിന് കൂട്ടുനിന്നതിന്റെപേരില്‍ കസ്റ്റംസ് പിരിച്ചുവിട്ട ഉദ്യോഗസ്ഥര്‍, ഡല്‍ഹി സ്വദേശികളായ രോഹിത് കുമാര്‍ ശര്‍മ, കൃഷന്‍കുമാര്‍, ബിഹാര്‍ സ്വദേശി സാകേന്ദ്ര പാസ്വാന്‍ എന്നിവരെ തിരിച്ചെടുത്തു.

സംഭവത്തില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടു. മൂന്നുപേരും കൊച്ചി കസ്റ്റംസ് ഓഫീസില്‍ ഹാജരായെങ്കിലും നിയമനം എവിടേക്കാണെന്നതില്‍ തീരുമാനമായിട്ടില്ല.

കസ്റ്റംസിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരം സംഭവം. എന്നാല്‍, ഇവര്‍ക്കൊപ്പം പിരിച്ചുവിടപ്പെട്ട ഡല്‍ഹി സ്വദേശി രാഹുല്‍ പണ്ഡിറ്റിനെ തിരിച്ചെടുത്തിട്ടില്ല. ദക്ഷിണേന്ത്യയിലെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച്‌ നടക്കുന്ന സ്വര്‍ണക്കടത്തിന് സഹായം നല്‍കുന്നത് രാഹുല്‍ പണ്ഡിറ്റാണെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഉദ്യോഗസ്ഥരായി ജോലിചെയ്തിരുന്നവരാണ് മൂന്നുപേരും.

ഡി.ആര്‍.ഐ. 2019 ഓഗസ്റ്റില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ 4.5 കിലോ സ്വര്‍ണം പിടിച്ചിരുന്നു. സ്വര്‍ണക്കടത്തിന് സഹായിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇവരെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടത്. നടപടിക്കെതിരേ കസ്റ്റംസ് ചീഫ് കമ്മിഷണര്‍ക്ക് ഇവര്‍ അപ്പീല്‍ നല്‍കി. അന്വേഷണത്തിലെ സാങ്കേതിക പിഴവുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീല്‍.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ സര്‍വീസില്‍ തിരിച്ചെടുക്കാനും പുനരന്വേഷണത്തിനും ചീഫ് കമ്മിഷണര്‍ ഉത്തരവിട്ടത്. പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് നാലുപേര്‍ക്കും കനത്തതുക പിഴ ചുമത്തിയിരുന്നു. പിഴയുടെ 7.5 ശതമാനം കെട്ടിവെച്ചാണ് ഇവര്‍ അപ്പീല്‍ നല്‍കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular