Saturday, April 20, 2024
HomeKeralaകോട്ടയത്ത് അജ്ഞാത ജീവിയുടെ ആക്രമണം; ഭീതിയില്‍ നിവാസികള്‍

കോട്ടയത്ത് അജ്ഞാത ജീവിയുടെ ആക്രമണം; ഭീതിയില്‍ നിവാസികള്‍

കോട്ടയം: കോട്ടയത്ത് വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം. മുണ്ടക്കയം ടിആര്‍ ആന്റ് ടി എസ്റ്റേറ്റിലെ വളര്‍ത്തുമൃഗങ്ങളെ അജ്ഞാത ജീവി വീണ്ടും ആക്രമിച്ചു.

കഴിഞ്ഞ ദിവസം കൂട്ടില്‍ കെട്ടിയിട്ട പശുക്കിടാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പൂച്ചപ്പുലിയാണ് വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം.

പെരുവന്താനം പഞ്ചായത്തിലെ ടിആര്‍ ആന്റ് ടി കമ്ബനി എസ്റ്റേറ്റിലെ ഇ.ഡി.കെ വിഭാഗത്തിലാണ് പശുക്കിടാവിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബ്, ഇതേ സ്ഥലത്ത് കെട്ടിയിട്ട മറ്റൊരു കാളക്കുട്ടിയെയും അജ്ഞാത ജീവി പിടികൂടിയിരുന്നു. പുലിയാണ് മൃഗങ്ങളെ ആക്രമിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. എന്നാല്‍ ഇതുവരെ സ്ഥിരീകരണമൊന്നും വന്നിട്ടില്ല. പുലിയെ പിടികൂടാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇരുമ്ബ് കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പുലി ഇതുവരെ കുടുങ്ങിയിട്ടില്ല. വിവിധ പ്രദേശങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ചെങ്കിലും പുലിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടില്ല.

കുപ്പക്കയം ഡിവിഷനില്‍ മൂന്ന് മാസം മുമ്ബ് പുലിയെ കണ്ടതെന്ന് പറയപ്പെടുന്നു. കുപ്പക്കയത്തെ എസ്റ്റേറ്റ് ജീവനക്കാരന്റെ ക്വാര്‍ട്ടേഴ്സില്‍ വളര്‍ത്തുനായയെ പിടിക്കാന്‍ പുലി വരുന്നത് ജീവനക്കാരന്‍ നേരിട്ട് കണ്ടിരുന്നു. പിന്നീട് ഇ.ഡി.കെയിലും ചേന്നപ്പാറയിലും പുലിയെ കണ്ടതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കെണിയൊരുക്കി. എന്നാല്‍ നിലവില്‍ പശുക്കളെ ആക്രമിക്കുന്നത് പുലിയല്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പുലിയാണ് ആക്രമിച്ചിരുന്നതെങ്കില്‍ പശുവിന്റെ മാംസത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ തിന്നുമായിരുന്നുവെന്നും ഇത് പൂച്ചപ്പുലിയാകാമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular