Friday, March 29, 2024
HomeKeralaഫെയ്‌സ്ബുക്കിലൂടെ മുഖ്യമന്ത്രിക്കെതിരെ അസഭ്യവര്‍ഷം; സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ഫെയ്‌സ്ബുക്കിലൂടെ മുഖ്യമന്ത്രിക്കെതിരെ അസഭ്യവര്‍ഷം; സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ഇടുക്കി; ഇടുക്കിയില്‍ ഫെയ്‌സ്ബുക്കിലൂടെ മുഖ്യമന്ത്രിക്കെതിരെ നിരന്തരം അസഭ്യവര്‍ഷം നടത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു.

ഇടുക്കി കളക്ടറേറ്റിലെ റവന്യു വിഭാഗം സീനിയര്‍ ക്ലര്‍ക്ക് കുണ്ടറ കാഞ്ഞിരകോട് രാജീവ് ഭവനില്‍ ബിജു അഗസ്റ്റിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

സിപിഐ(എം) പേരയം ലോക്കല്‍ സെക്രട്ടറി ജെ.ഷാഫി ഇടുക്കി കളക്ടര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, ജില്ലാ പോലീസ് മേധാവി സൈബര്‍ ക്രൈം വിഭാഗത്തിന്റെ സഹായത്തോടെ അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റവന്യു വകുപ്പ് നടപടി സ്വീകരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular