Friday, April 19, 2024
HomeIndiaഉദ്ധവ് താക്കറെ അടക്കം ശിവസേന നേതാക്കള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹരജി

ഉദ്ധവ് താക്കറെ അടക്കം ശിവസേന നേതാക്കള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹരജി

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, മന്ത്രിയായ ആദിത്യ താക്കറെ, ശിവസേന എംപി സഞ്ജയ് റാവത്ത് എന്നിവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ഹൈക്കോടതിയില്‍ ഹരജി.

പൂനെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകനായ ഹേമന്ദ് പാട്ടീല്‍ ആണ് പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. വിമതനേതാവ് ഏക്‌നാഥ് ഷിന്‍ഡെക്കെതിരെ കൂടുതല്‍ പ്രസ്താവനകള്‍ നടത്തുന്നതില്‍നിന്ന് ഇവരെ വിലക്കണമെന്നും ഹരജിയില്‍ പറയുന്നു.

ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ വിമത ശബ്ദമുയര്‍ത്തിയവര്‍ക്കെതിരെ മഹാരാഷ്ട്രയിലെ വിവിധ ജില്ലകളില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ഉദ്ധവ് താക്കറെ, സഞ്ജയ് റാവത്ത്, ആദിത്യ താക്കറെ എന്നിവരുടെ നേതൃത്വത്തില്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇവരുടെ ഭീഷണി മൂലമാണ് വിമതര്‍ക്ക് അസമില്‍ കഴിയേണ്ടി വരുന്നതെന്നും ഹരജിയില്‍ ആരോപിക്കുന്നു.

വിമതരുടെ ശരീരം മാത്രമാണ് അസമില്‍നിന്ന് കൊണ്ടുവരികയെന്നും അത് നേരിട്ട് മോര്‍ച്ചറിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി അയക്കുമെന്നുമാണ് ശിവസേന എംപിയായ സഞ്ജയ് റാവത്ത് പറഞ്ഞത്. ഇത്തരം ഭീഷണികളിലൂടെ മഹാരാഷ്ട്രയില്‍ സംഘര്‍ഷവും കലാപവും സൃഷ്ടിക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും ഹരജിക്കാരന്‍ ആരോപിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular