Friday, April 19, 2024
HomeUSAകളത്തിന് പുറത്തു പ്രാര്‍ത്ഥിച്ച പരിശീലകനെ പിന്തുണച്ചു യു.എസ്. സുപ്രീം കോടതി

കളത്തിന് പുറത്തു പ്രാര്‍ത്ഥിച്ച പരിശീലകനെ പിന്തുണച്ചു യു.എസ്. സുപ്രീം കോടതി

വാഷിംഗ്ടണ്‍ ഡി.സി.: കളി അവസാനിച്ചതിനുശേഷം കളികളത്തിനു 50യാഡ് പുറത്തുവെച്ചു കുട്ടികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു എന്ന കുറ്റം ആരോപിച്ചു ജോലിയില്‍ നിന്നും പിരിച്ചുവിടപ്പെട്ട വാഷിംഗ്ടണ്‍ ഹൈസ്‌ക്കൂള്‍ ഫുട്‌ബോള്‍ കോച്ചിനെ പിന്തുണച്ചു യു.എസ്. സുപ്രീം കോടതി.

സ്‌ക്കൂള്‍ അധികൃതരുടെ നടപടി വ്യക്തികള്‍ക്ക് അനുവദിച്ച മതസ്വാതന്ത്ര്യത്തിന്റെ ധ്വംസനമാണെന്ന് ആറ് ജഡ്ജിമാര്‍ വിധിയെഴുതിയപ്പോള്‍ 3 പേര്‍ വിയോജനകുറിപ്പ് എഴുതി.

ജൊ കെന്നഡി 2008-2015 വരെ ബ്രിമെര്‍ട്ടന്‍ സ്‌ക്കൂള്‍ ജൂനിയര്‍ വാഴ്‌സിറ്റി ഹെഡ് കോ്ച്ചും, വാഴ്‌സിറ്റി അസിസ്റ്റന്റ് കോച്ചുമായിരുന്നു. കളികഴിഞ്ഞതിനുശേഷം കളികളത്തിനു പുറത്തു പ്രാര്‍ത്ഥിക്കുക എന്നത് ജൊയുടെ സ്വന്തം താല്‍പര്യമായിരുന്നു. ക്രമേണ ഈ പ്രാര്‍്തഥനയില്‍ കുട്ടികളും പങ്കുചേരുന്നതിനാരംഭിച്ചു. കുട്ടികളെ ഉത്തേജിപ്പികകുന്ന മതപരമായ പ്രസംഗമാണെന്ന് സ്‌ക്കൂള്‍ പ്രിന്‍സിപ്പളുടെ ശ്രദ്ധയില്‍പ്പെട്ടു. ഈ പ്രാക്ടീസ് നിര്‍ത്തണമെന്ന് പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടു തല്‍ക്കാലം നിര്‍ത്തിയെങ്കിലും ജൊ പ്രാര്‍ത്ഥന പുനരാരംഭിച്ചു. ഇപ്പോള്‍ ജൊ പ്രാര്‍ത്ഥിക്കാനാരംഭിച്ചത് കളികളത്തിനകത്താണ്. ഇതു സ്‌ക്കൂള്‍ സുരക്ഷയെ ബാധിച്ചു. തുടര്‍ന്നു നല്‍കിയ മുന്നറിയിപ്പുകളൊക്കെ ജൊ അവഗണിച്ചു. സ്‌ക്കൂള്‍ അധികൃതര്‍ ജൊയെ ലീവില്‍ പോകുന്നതിന് നിര്‍ബന്ധിച്ചു.

വളരെ ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ സംഭവമായിരുന്നിത്. ഇതിനെതിരെയാണ് ജൊ കോടതിയെ സമീപിച്ചത്.

ഫസ്റ്റ് അമന്റ്‌മെന്റ് നല്‍കുന്ന ഫ്രീ എക്‌സര്‍സൈസ് ആന്റ് ഫ്രീ സ്പീച്ച്  കെന്നഡിക്ക് സംര്കഷണം നല്‍കുന്നുവെന്ന് കോടതി വിധിച്ചു. മാത്രമല്ല കെന്നഡിയുടെ പ്രാര്‍ത്ഥന ഗവണ്‍മെന്റ് സ്പീച്ച് അല്ലായെന്നും കോടതി വിലയിരുത്തി. കെന്നഡി നടത്തിയ പ്രാര്‍ത്ഥന യാതൊരു വിധത്തിലും സ്‌ക്കൂള്‍ പ്രവര്‍ത്തനങഅങളെ ബാധിച്ചിട്ടില്ലെന്നും, ജോലിയില്‍ നിന്നും പിരിച്ചു വിടുന്നതിനു കാരണം കാണിച്ചിട്ടില്ലെന്നും പ്രതിയുടെ അറ്റോര്‍ണി കോടതിയില്‍ ചൂണ്ടികാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular