Friday, March 29, 2024
HomeKeralaദിലീപിന്റെ ജാമ്യം റദ്ദാക്കില്ല ; പ്രോസിക്യൂഷന്റെ ആവശ്യം തള്ളി

ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല ; പ്രോസിക്യൂഷന്റെ ആവശ്യം തള്ളി

നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന് കനത്ത തിരിച്ചടി. പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയില്‍  വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് ഹര്‍ജി തള്ളിക്കൊണ്ട് ഉത്തരവിട്ടത്.

ജാമ്യവ്യവസ്ഥകള്‍ തുടര്‍ച്ചയായി ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. കേസ് അട്ടിമറിക്കുന്നതിന് പ്രതിയുടെ ഭാഗത്തു നിന്നു നീക്കമുണ്ടായെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. അഭിഭാഷകരുടെ നിര്‍ദ്ദേശമനുസരിച്ച് ദിലീപ് പത്തിലേറെ സാക്ഷികളെ സ്വാധീനിച്ചെന്നും തെളിവുകള്‍ നശിപ്പിച്ചെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. നീണ്ടവാദ പ്രതിവാദങ്ങള്‍ക്കൊടുവിലാണ് ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഇന്ന് കോടതി വിധി പറഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular