Thursday, March 28, 2024
HomeGulf'എന്റെ സഹോദരന്റെ സവിശേഷമായ സ്നേഹം എന്റെ ഹൃദയത്തെ സ്പര്‍ശിക്കുന്നു' ; നേരിട്ടെത്തി സ്വീകരിച്ച യുഎഇ പ്രസിഡന്റിന്...

‘എന്റെ സഹോദരന്റെ സവിശേഷമായ സ്നേഹം എന്റെ ഹൃദയത്തെ സ്പര്‍ശിക്കുന്നു’ ; നേരിട്ടെത്തി സ്വീകരിച്ച യുഎഇ പ്രസിഡന്റിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയില്‍ എത്തി. ഗള്‍ഫ് രാഷ്‌ട്രത്തിന്റെ മുന്‍ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തില്‍ അനുശോചനം അറിയിക്കുന്നതിന്റെ ഭാ​ഗമായാണ് പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനം.

അബുദാബി വിമാനത്താവളത്തിലെത്തിയ നരേന്ദ്ര മോദിയെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേരിട്ടെത്തി സ്വീകരിച്ചു. നേരിട്ട് സ്വീകരിക്കാനെത്തിയ തന്റെ സഹോദരനായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ തന്റെ ഹൃദയത്തെ സ്പര്‍ശിച്ചുവെന്ന് നരേന്ദ്രമോദി ഫെയ്സ്ബുക്കില്‍ കുറിച്ചു.

ജര്‍മ്മനിയില്‍ നടന്ന ജി7 ഉച്ചകോടിയില്‍ പങ്കെടുത്തതിന് ശേഷമാണ് പ്രധാനമന്ത്രി യുഎഇ സന്ദര്‍ശിക്കുന്നത്. അധികാരമേറ്റതിന് ശേഷം ഇത് നാലാം തവണയാണ് പ്രധാനമന്ത്രി യുഎഇയിലെത്തുന്നത്. പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് അദ്ദേഹം അഭിനന്ദനമറിയിക്കും. ഇന്ത്യ-യുഎഇ സമഗ്ര സാമ്ബത്തിക പങ്കാളിത്ത കരാര്‍ യാഥാര്‍ത്ഥ്യമായതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ യുഎഇ സന്ദര്‍ശനം കൂടിയാണിത്.

ഒടുവില്‍ നടന്ന സന്ദര്‍ശനത്തില്‍ യുഎഇയുടെ പരമോന്നത ബഹുമതിയായ ‘ഓര്‍ഡര്‍ ഓഫ് സായിദ്’ നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുഎഇ ഭരണകൂടം ആദരിച്ചിരുന്നു. 2019 ഓഗസ്റ്റിലാണ് അദ്ദേഹം അവസാനമായി യുഎഇ സന്ദര്‍ശിച്ചത്. ഷെയ്ഖ് ഖലീഫയുമായി നല്ല സൗഹൃദ ബന്ധമാണ് മോദിയ്‌ക്ക് ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി മോദി വ്യക്തിപരമായ അനുശോചനം അറിയിക്കുകയും ഒപ്പം രാജ്യത്ത് ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular