Wednesday, April 24, 2024
HomeIndiaഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ട് കടലില്‍ വീണുണ്ടായ അപകടം;മരിച്ചവരില്‍ ഒരു മലയാളിയും

ഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ട് കടലില്‍ വീണുണ്ടായ അപകടം;മരിച്ചവരില്‍ ഒരു മലയാളിയും

മുംബൈ:അടിയന്തിരമായി ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടേ ഒഎന്‍ജിസിയുടെ ഹെലിപ്റ്റര്‍ അറബിക്കടലിലേക്ക് വീണുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ ഒരു മലയാളിയും.

പത്തനംതിട്ട സ്വദേശി സഞ്ജു ഫ്രാന്‍സിസാണ് മരിച്ചത്. ജിയോളജിസ്റ്റും മറ്റൊരു കരാര്‍ സ്ഥാപനത്തിലെ ജീവനക്കാരനുമാണ് സഞ്ജു. ഇന്നലെയുണ്ടായ അപകടത്തില്‍ നാലു പേരാണ് മരിച്ചത്.

മുംബൈ ഹൈയിലെ സാഗര്‍ കിരണ്‍ ഓയില്‍ റിഗ്ഗിലേക്ക് പുറപ്പെട്ട ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. മുംബൈയില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്.ഒഎന്‍ജിസിയുടെ ആറ് ജീവനക്കാരും 2 പൈലറ്റും കരാര്‍ കമ്ബനിയിലെ ഒരു ജീവനക്കാരനുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.റിഗ്ഗില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ കടലില്‍ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കുകയായിരുന്നു.നാല് പേര്‍ കടലില്‍ വച്ച്‌ തന്നെ മരിച്ചു.പരിക്കേറ്റവരെ മുംബൈയിലെ നാനാവതി ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവരിലും ഒരു മലയാളിയുണ്ട്. ചെന്നൈയില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി ശ്യാം സുന്ദറാണ് പരിക്കുകളോടെ ചികില്‍സയില്‍ കഴിയുന്നത്. ഒഎന്‍ജിസിയില്‍ സീനിയര്‍ മറൈന്‍ റേഡിയോ ഓഫിസറാണ് ശ്യാം. ഹെലികോപ്റ്റര്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്താനിടയായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular