Friday, March 29, 2024
HomeIndiaബാഗ് പരിശോധിക്കാന്‍ വിസമ്മതിച്ചു; യുവാവിനെ വെടിവച്ച്‌ പൊലീസ്

ബാഗ് പരിശോധിക്കാന്‍ വിസമ്മതിച്ചു; യുവാവിനെ വെടിവച്ച്‌ പൊലീസ്

പഞ്ചാബ്: പരിശോധനക്കിടെ യുവാവിന്‍റെ കാലിലേക്ക് വെടിയുതിര്‍ത്ത് പൊലീസ് ഉദ്യോഗസ്ഥന്‍. പഞ്ചാബിലെ മൊഹാലി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവമരങ്ങേറിയത്.

പരിശോധനക്കിടെ മറ്റു രണ്ടുപേര്‍ക്കൊപ്പം ചേര്‍ന്ന് പൊലീസുകാരനെ അക്രമിക്കാന്‍ ശ്രമിച്ച യുവാവിന്‍റെ കാലിലേക്ക് പൊലീസുകാരന്‍ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വെടുയുതിര്‍ത്ത പൊലീസ് ഉദ്യോഗസ്ഥന്‍ ബല്‍വീന്ദര്‍ സിങ്ങിനെ സസ്‌പെന്‍ഡ് ചെയ്തു.

മൊഹാലിയിലെ ഹബേത്പുര്‍ ഗ്രാമത്തിലാണ് വെടിവെപ്പുണ്ടായത്. ചെക്‌പോസ്റ്റില്‍ ഒരു യുവതിയുടെ ബാഗ് പരിശോധിക്കുന്നതിനിടെയുണ്ടായ സംഘര്‍ഷമാണ് വെടിവെപ്പില്‍ കലാശിച്ചത്. ബാഗ് പരിശോധിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ യുവതി നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് യുവതിക്കൊപ്പമുണ്ടായിരുന്ന യുവാക്കള്‍ പൊലീസിനോട് കയര്‍ത്തു. ശേഷം പൊലീസിനെ അക്രമിക്കാന്‍ നടന്നടുക്കുന്നതിനിടെയാണ് ബല്‍വീന്ദര്‍ സിങ് വെടിയുതിര്‍ത്തത്. ഹിതേഷ് എന്ന യുവാവിനാണ് വെടിയേറ്റത്. ഹിതേഷിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ചണ്ഡീഗഡിലെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular