Friday, April 19, 2024
HomeKerala17കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

17കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

വള്ളികുന്നം: പ്രേമം നടിച്ച്‌ 17കാരിയെ പീഡിപ്പിച്ച കേസില്‍ പോക്‌സോ നിയമപ്രകാരം യുവാവ് അറസ്റ്റില്‍. തെന്മല ഉരുക്കുഴി പാരിവിള പുത്തന്‍വീട്ടില്‍ അജിത്തിനെയാണ് (27) വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 16ന് പുനലൂരിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിക്ക് പോവുകയാണെന്ന് പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍നിന്ന് ഇറങ്ങിയത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിവരങ്ങള്‍ ഇല്ലാതായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിലാണ് 17കാരിയെ അജിത്ത് തട്ടിക്കൊണ്ടുപോയതായി കണ്ടെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular