Thursday, March 28, 2024
HomeKeralaമുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസ്: പി.സി ജോര്‍ജിനെ ചോദ്യം ചെയ്യും

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസ്: പി.സി ജോര്‍ജിനെ ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനാ കേസില്‍ പി.സി ജോര്‍ജിന് നോട്ടീസ് നല്‍കും. ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹാജരാകാനാണ് ക്രൈംബ്രാഞ്ച് നിര്‍ദേശിച്ചിരിക്കുന്നത്.

നിലവില്‍ ഫയല്‍ ചെയ്ത എഫ്‌.ഐ.ആറില്‍ സ്വപ്ന സുരേഷിനൊപ്പം പി.സി.ജോര്‍ജും പ്രതിയാണ്. മുഖ്യമന്ത്രിയും കുടുംബവുമുള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഗൂഢാലോചന നടത്തി എന്ന കേസില്‍ പി. സി ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പങ്കുണ്ടെന്നായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍ മന്ത്രി കെ.ടി ജലീല്‍ പരാതി നല്‍കിയത്.

സ്വപ്‌ന സുരേഷിനോട് തിങ്കളാഴ്ച കേസില്‍ ഹാജരാവാന്‍ പറഞ്ഞെങ്കിലും ഇ.ഡിയുടെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് വരാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്വപ്നക്ക് മറ്റൊരു ദിവസത്തേക്ക് ഹാജരാവാന്‍ നോട്ടീസ് നല്‍കാനാണ് തീരുമാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular