Thursday, April 25, 2024
HomeIndiaബിജെപിയിലെ മുഴുവന്‍ എംഎല്‍എ മാരോടും മുംബൈയിലെത്താന്‍ നിര്‍ദ്ദേശം : വിശ്വാസവോട്ട് നാളെ

ബിജെപിയിലെ മുഴുവന്‍ എംഎല്‍എ മാരോടും മുംബൈയിലെത്താന്‍ നിര്‍ദ്ദേശം : വിശ്വാസവോട്ട് നാളെ

മുംബൈ: ഭരണപ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ നാളെ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍.

നാളെ 11 മണിക്ക് സഭ ചേരാന്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ആവശ്യപ്പെട്ടു. അജന്‍ഡ വിശ്വാസവോട്ടെടുപ്പ് മാത്രമായിരിക്കണമെന്നും ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കി. സഭാനടപടികളുടെ വീഡീയോ ചിത്രീകരണം ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കണം. എന്നാല്‍, വിശ്വാസവോട്ടെടുപ്പിനെതിരെ ഉദ്ധവ് പക്ഷം സുപ്രീംകോടതിയെ സമീപിക്കുമെന്ന് സഞ്ജയ് റാവത്ത് അറിയിച്ചു.

ഗവര്‍ണര്‍ സമ്മര്‍ദ്ദത്തിലാണെന്നും സഞ്ജയ് റാവത്ത് ആരോപിച്ചു. വിമതരുടെ അയോഗ്യത സംബന്ധിച്ച കേസ് കോടതിയിലാണ് എന്നാണ് ഉദ്ധവ് പക്ഷത്തിന്‍റെ വാദം. അതേസമയം, അനുനയനീക്കങ്ങള്‍ തടയാന്‍ വിമത എംഎല്‍എമാര്‍ ഗുവാഹത്തിയില്‍നിന്ന് ഇന്ന് ഗോവയിലേക്ക് പോകും. നാളെ മാത്രമേ മുംബൈയില്‍ എത്തുകയുള്ളൂ. അതേസമയം പ്രതിസന്ധിയിലായ ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യമായ മഹാ വികാസ് അഘാഡിയുടെ അവസാന പ്രതീക്ഷകളും തകരുന്ന കാഴ്ചയാണ് ഉള്ളത്.

അവസാന ശ്രമമെന്നപോലെ ചൊവ്വാഴ്ച മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ വിമതരോട് മടങ്ങിവരാന്‍ വൈകാരികമായി അഭ്യര്‍ത്ഥിച്ചെങ്കിലും യാതൊരു ഫലവും ഉണ്ടായിട്ടില്ല.
ഇതിനിടെ, പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ബിജെപി നേതാക്കളുമായി ചര്‍ച്ചക്കായി ഡല്‍ഹിയിലെത്തിയിട്ടുണ്ട്.

ബിജെപിയിലെ മുഴുവന്‍ എംഎല്‍എ മാരോടും മുംബൈയിലെത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്. അടുത്ത രണ്ട് ദിവസം നിര്‍ണായകമാകുമെന്ന് ബിജെപി നേതാക്കള്‍ പറയന്നു. എംഎല്‍എമാര്‍ മുംബൈയിലെത്തിയാലുടന്‍ ഷിന്‍ഡെ ഉദ്ധവ് സര്‍ക്കാറിനെതിരെ ഗവര്‍ണറെ കാണുമെന്ന സൂചകളാണ് ഇത് നല്‍കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular