Monday, August 8, 2022
HomeUSAഫൊക്കാന സാഹിത്യ അവാർഡുകൾ: ജേതാക്കളിൽ ജോൺ മാത്യു, നിർമ്മല, എം.പി. ഷീല, സിനി പണിക്കർ, കോരസൻ...

ഫൊക്കാന സാഹിത്യ അവാർഡുകൾ: ജേതാക്കളിൽ ജോൺ മാത്യു, നിർമ്മല, എം.പി. ഷീല, സിനി പണിക്കർ, കോരസൻ വർഗീസ് എന്നിവരും

ന്യു യോർക്ക്: ഫൊക്കാനയുടെ 2020, 2022 വര്ഷങ്ങളിലെ സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. കഴിഞ്ഞ തവണ കൺവൻഷൻ ഇല്ലാതിരുന്നതിനാൽ അന്നത്തെ അവാർഡും ഇപ്പോഴാണ് പ്രഖ്യാപിക്കുന്നത്. അതിനാലാണ് രണ്ട് അവാർഡുകൾ;

സമഗ്ര സംഭാവനക്ക്  ജോൺ മാത്യു (ഹ്യൂസ്റ്റൺ) തെരഞ്ഞെടുക്കപ്പെട്ടു. നോവലിനുള്ള ഫൊക്കാന ലളിതാംബിക അന്തർജ്ജനം പുരസ്‌കാരം നിർമ്മലയുടെ മഞ്ഞിൽ ഒരുവൾ; എം പി ഷീലയുടെ മൂന്നാമൂഴം   എന്നിവ കരസ്ഥമാക്കി.

ചെറുകഥക്കുള്ള   ഫൊക്കാന പത്മരാജൻ പുരസ്‌കാരം ജീന രാജേഷിന്റെ അക്കൽദാമയിലെ ശില്പി പറഞ്ഞ കഥ ക്കും ന്യു യോർക്ക് നിവാസി ഉമയുടെ ഡാഫോഡിൽസ് പൂക്കും കാലം എന്നിവക്കും ലഭിച്ചു.

കവിതക്കുള്ള   ഫൊക്കാന സുഗതകുമാരി  പുരസ്‌കാരം  ജേ സി ജെ  യുടെ  (ജേക്കബ് ജോൺ) പരിഭ്രമത്തിന്റെ പാനപാത്രം;  എൽസ നീലിമ മാത്യുവിന്റെ മലമുകളിലെ മരം ഒറ്റക്കാണ്  എന്നിവ നേടി.

ഓറഞ്ച്ബർഗിലെ സിറ്റാർ  റെസ്റ്റോറന്റിൽ ഫൊക്കാന  പ്രസിഡന്റ് ജോർജി വർഗീസ്, സെക്രട്ടറി സജിമോൻ ആന്റണി എന്നിവരുടെ നേതൃത്വത്തിൽ   നടത്തിയ പത്രസമ്മേളനത്തിൽ അവാർഡ് കമ്മിറ്റി കോർഡിനേറ്റർ ഫിലിപ്പോസ് ഫിലിപ്പ്, ചെയർമാൻ    ബെന്നി കുര്യൻ എന്നിവർ ജേതാക്കളെ പ്രഖ്യാപിച്ചു.  ഡോ. മഞ്ജു സാമുവേൽ ആണ്  കമ്മിറ്റി  കോ-ചെയർ.

വിജയികൾക്ക് ജൂലൈ 8-നു ഫൊക്കാനയുടെ ബാങ്ക്‌റ്റിൽ  വച്ച്  അവാർഡുകൾ നൽകും. അമേരിക്കയിലും കാനഡയിലുമുള്ള എഴുത്തുകാരുടെ കൃതികൾ മാത്രമാണ് പരിഗണിച്ചത്. 160 പേർ അവാർഡിനായി പുസ്തകങ്ങൾ സമർപ്പിച്ചു . അവാർഡ് ലഭിച്ചത് കേരളത്തിൽ നിന്നുള്ള സൃഷികളെക്കാൾ ഒട്ടും മാറ്റു കുറഞ്ഞതല്ലെന്ന് അവാർഡ് കമ്മിറ്റി വിലയിരുത്തി. ഇതിലും കൂടുതൽ എഴുത്തുകാർ ഇവിടെയുണ്ടെന്നാണ്  പങ്കെടുത്തവരുടെ എണ്ണത്തിൽ  നിന്ന് മനസിലാകുന്നത്.

പുരസ്കാര ജേതാക്കളെ  തിരഞ്ഞെടുത്തത്  മികച്ച സാഹിത്യകാരന്മാരും നിരൂപകരും അടങ്ങിയ കമ്മിറ്റിയാണ്.
ആംഗലേയ സാഹിത്യ പുരസ്കാരത്തിനുള്ള കൃതികൾ തിരഞ്ഞെടുത്തത് ബാബു കുര്യാക്കോസ്,  വർഗീസ് പ്ലാമ്മൂട്ടിൽ  എന്നിവർ  അധ്യക്ഷരായ സബ് കമ്മിറ്റിയാണ്.

ജേതാക്കൾ

നോവലിനുള്ള  ഫൊക്കാന ലളിതാംബിക അന്തർജ്ജനം പുരസ്‌കാരം:
നിർമ്മല – മഞ്ഞിൽ ഒരുവൾ  – Greenbooks, Trichur.
എം പി ഷീല – മൂന്നാമൂഴം  – Kerala Books, Trivandrum.

ചെറുകഥ:  ഫൊക്കാന പത്മരാജൻ പുരസ്‌കാരം: അക്കൽദാമയിലെ ശില്പി പറഞ്ഞ കഥ – ജീന രാജേഷ് – സൈകതം ബുക്സ്
ഡാഫോഡിൽസ് പൂക്കും കാലം – ഉമ  – മുദ്ര ബുക്ക്സ്

കവിത:  ഫൊക്കാന സുഗതകുമാരി  പുരസ്‌കാരം:
പരിഭ്രമത്തിന്റെ പാനപാത്രം – ജേ സി ജെ  – (ജേക്കബ് ജോൺ) – പരിധി പബ്ലിഷർ
മലമുകളിലെ മരം ഒറ്റക്കാണ് – എൽസ നീലിമ മാത്യു – കൈരളി ബുക്സ്

ലേഖനം/നിരൂപണം: ഫൊക്കാന മുണ്ടശ്ശേരി പുരസ്‌കാരം
കാനേഡിയൻ കാഴ്ചകൾ –  ഡോ. പി. വി. ബൈജു  – കൈരളി ബുക്ക്സ്
ഒരു കുമരകംകാരന്റെ കുരുത്തംകെട്ട ലിഖിതങ്ങള്‍ –  ജയന്ത് കാമിച്ചേരില്‍ – ഗ്രീൻബുക്ക്സ്

യാത്രാവിവരണം: ഫൊക്കാന എസ്‌. കെ പൊറ്റക്കാട്  പുരസ്‌കാരം
ആൻഡലൂസിയൻ ഡയറി – ഡോ. സലീമ ഹമീദ്  – പേപ്പർ പബ്ലിക്ക
ലാറ്റിനമേരിക്കൻ യാത്രകൾ – ആമി ലക്ഷ്മി – മാതൃഭൂമി

പരിഭാഷ: ഫൊക്കാന എൻ. കെ ദാമോദരൻ  പുരസ്‌കാരം
“Chorashastra: The Subtle Science of Thievery” By V.J. James – Translated By Murali J. Nair – Westland Publishers –

Nights and Days in Ujjaini –  Vishu Narayanan Namboodiri — Translated by Dr. M N Namboodiri
(Center for South Indian Studies – Trivandrum)

ആത്മകഥ: ഫൊക്കാന വിടി ഭട്ടതിരിപ്പാട്  പുരസ്‌കാരം
Many Roads One Guide –  Prof. Sunny A. Mathews

ഫൊക്കാന  ജീവിതാനുഭവകുറിപ്പുകൾ പുരസ്‌കാരം,
നാലാം തൂണിനപ്പുറം –  ഫ്രാൻസിസ് തടത്തിൽ  – കേരളം ബുക്ക്‌സ്
കനവുകളുടെ ഒറ്റത്തുരുത്ത് – ഷാഹിത റഫീക്  -ആർ.കെ. പബ്ലിഷിംഗ്

ആംഗലേയ സാഹിത്യം: ഫൊക്കാന കമലാ ദാസ്  പുരസ്കാരം
Sita: Now You Know Me –  Novel –  Sini Panicker – Rupa Publishers

ഹാസ്യ സാഹിത്യം: ഫൊക്കാന വി.കെ.എൻ  പുരസ്കാരം
ഒരു ‘ആപ്പും’  കുറെ പൊല്ലാപ്പും – ഡോ. ജോർജ്ജ് മരങ്ങോലി – പ്രഭാത് ബുക്ക്സ്

ഫൊക്കാന  നവ മാധ്യമ പുരസ്കാരം  (നവമാധ്യമങ്ങളിൽ പ്രസദ്ധീകരിച്ചവ പുസ്തകരൂപത്തിൽ പിന്നീട് പ്രിന്റ് ചെയ്തത്)
ആമേരിക്കൻ ആടുകൾ – ഡോ. മാത്യു ജോയ്സ്
പണ്ടോരയുടെ പെട്ടി – വിധു ഫിലിപ്പ്  – ഐവറി  ബുക്ക്സ്

ലിറ്റററി അവാർഡ് കമ്മറ്റിയുടെ പ്രത്യേക പുരസ്‌കാരം
മനു ഫിലിപ്പ്, ഫ്ലോറിഡാ
സമുദ്രത്തിൽ തുറക്കപ്പെട്ട വിശാലവീഥികൾ
വർത്തമാനകാല അപചയം   മറികടക്കുവാൻ, മൂല്യവാതായ  ജീവിത വീക്ഷണം വളർത്തിയെടുക്കേണ്ടതിന്‍റെ അനിവാര്യത വിളമ്പുന്ന സമഗ്ര ഗ്രന്ഥം.

കോരസൺ വർഗീസ് –  പ്രത്യേക അവാർഡ് –  ആമുഖം, വാൽക്കണ്ണാടി എന്ന പംക്തി

കുര്യൻ മ്യാലിൽ, ഹുസ്റ്റൺ  : മലബാർ കുടിയേറ്റം ഓർമ്മകളിൽ –
ആടുജീവിതം അമേരിക്കയിൽ, എല്ലാം മക്കൾക്ക് വേണ്ടി

സമഗ്ര സംഭാവന —  ജോൺ മാത്യു , ഹ്യൂസ്റ്റൻ

ഫൊക്കാന സാഹിത്യ അവാർഡുകൾ: ജേതാക്കളിൽ ജോൺ മാത്യു, നിർമ്മല, എം.പി. ഷീല, സിനി പണിക്കർ, കോരസൻ  വർഗീസ്  എന്നിവരും ഫൊക്കാന സാഹിത്യ അവാർഡുകൾ: ജേതാക്കളിൽ ജോൺ മാത്യു, നിർമ്മല, എം.പി. ഷീല, സിനി പണിക്കർ, കോരസൻ  വർഗീസ്  എന്നിവരും 
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular