Friday, April 26, 2024
HomeKeralaഒരുമാസം മുമ്പ് നായ കടിച്ച കോളേജ് വിദ്യാര്‍ത്ഥിനി പേ വിഷബാധയേറ്റ് മരിച്ചു

ഒരുമാസം മുമ്പ് നായ കടിച്ച കോളേജ് വിദ്യാര്‍ത്ഥിനി പേ വിഷബാധയേറ്റ് മരിച്ചു

ഒരു മാസം മുമ്പ് നായ കടിച്ച പത്തൊമ്പത് വയസ്സുള്ള കോളേജ് വിദ്യാര്‍ത്ഥിനി പേ വിഷബാധയേറ്റ് മരിച്ചു. മേയ് 30 നായിരുന്നു അയല്‍വീട്ടിലെ നായ കടിച്ചത്. സിബിഐ അന്വേഷണത്തിന് ഒന്നുകില്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യണം. അല്ലെങ്കില്‍ കോടതി ഉത്തരവിടണം.

തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയപ്പോള്‍ തന്നെ റാബീസ് വാക്‌സിന്‍ എടുത്തിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയത്. എന്നാല്‍ പേ വിഷബാധയ്‌ക്കെതിരെ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ച എല്ലാ വാക്‌സിനുകളും ശ്രീലക്ഷ്മി എടുത്തിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഇന്നു പുലര്‍ച്ചെ മൂന്നുമണിയോടെയാണ് മരണം സംഭവിച്ചത്. ശ്രീലക്ഷ്മിയെ നായ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ഉടമ തടയാന്‍ ശ്രമിക്കുകയും ഇദ്ദേഹത്തിന് കടിയേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന് ഇതുവരെ യാതൊരു ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല. അപൂര്‍വ്വമായി ചില ആളുകളില്‍ വാക്‌സീന്‍ സ്വീകരിച്ചാലും പേവിഷ ബാധയുണ്ടാവാം എന്നാണ് ചില ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular