Saturday, April 20, 2024
HomeUSAസുപ്രീം കോടതി ജഡ്ജി സ്റ്റീഫന്‍ ബ്രയാര്‍ വ്യാഴാഴ്ച സ്ഥാനം ഒഴിയുന്നു. ജഡ്ജി കെറ്റാന്‍ജി ബ്രൗണ്‍ ജാക്‌സണ്‍...

സുപ്രീം കോടതി ജഡ്ജി സ്റ്റീഫന്‍ ബ്രയാര്‍ വ്യാഴാഴ്ച സ്ഥാനം ഒഴിയുന്നു. ജഡ്ജി കെറ്റാന്‍ജി ബ്രൗണ്‍ ജാക്‌സണ്‍ ചുമതലയേല്‍ക്കും.

വാഷിംഗ്ടണ്‍ഡി.സി.: അമേരിക്കന്‍ സുപ്രീം കോടതിയില്‍ 30 വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കി 83 കാരനായ ജഡ്ജി സ്റ്റീഫന്‍ ബ്രയാന്‍ ജൂലായ് 30 വ്യാഴാഴ്ച ചുമതലയില്‍ നിന്നും വിരമിക്കുന്നു.
ജഡ്ജി സ്റ്റീഫന്‍ ബ്രയാന്‍ ഒഴിയുന്ന സ്ഥാനത്തേക്ക് അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി നോമിനേറ്റു ചെയ്യപ്പെട്ട ബ്ലാക്ക് വുമണ്‍ കെറ്റാന്‍ജി ബ്രൗണ്‍ ജാക്‌സണ്‍ നിയമിക്കപ്പെട്ടു.

ബൈഡന്‍ നോമിനേറ്റ് ചെയ്ത ജഡ്ജി കെറ്റാന്‍ജി ചുമതലയേല്‍ക്കുന്നതോടെ സുപ്രീം കോടതിയില്‍ ആകെയുള്ള ഒമ്പതു ജ്ഡ്ജിമാരില്‍ 5 പേര്‍ കണ്‍സര്‍വേറ്റീവ്‌സും, നാല് പേര്‍ ലിബറല്‍സും ആകും. ഇതുവരെ ആറ് പേരായിരുന്നു കണ്‍സര്‍വേറ്റീവ് ജഡ്ജിമാര്‍ അനുകൂലിച്ചപ്പോള്‍ മൂന്നുപേരാണ് എതിര്‍ത്തത്. ബൈഡന്‍ ഭരണകൂടത്തിന്റെ പല സുപ്രധാന തീരുമാനങ്ങളും ഭൂരിപക്ഷ കണ്‍സര്‍വേറ്റീസ് ജഡ്ജിമാരുടെ വിയോജിപ്പുമൂലം നടപ്പാക്കാനായിട്ടില്ല.
ഇപ്പോള്‍ സ്ഥാനം ഒഴിയുന്ന സ്റ്റീഫനെ  1994 ല്‍ ബില്‍ക്ലിന്റനാണ് നിയമിച്ചത്. യു.എസ്. സെനറ്റ് 9 വോട്ടിനെതിരെ 7 വോട്ടുകളോടു കൂടിയാണ് നോമിനേഷന്‍ അംഗീകരിച്ചത്.

സുപ്രീംകോടതിയില്‍ പുതിയതായി നിയമിക്കപ്പെട്ട കെറ്റാന്‍ജി ചീഫ് ജസ്റ്റീസ് ജോണ്‍ റോബര്‍ട്ട്‌സിന്റെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. വ്യാഴാഴ്ച ചുമതലയേല്‍ക്കും. അമേരിക്കയുടെ നീതിന്യായവ്യവസ്ഥയില്‍ പുതിയ അദ്ധ്യായമായിരിക്കും ഇവരുടെ സത്യപ്രതിജ്ഞയോടെ എഴുതി ചേര്‍ക്കപ്പെടുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular