Thursday, April 18, 2024
HomeUSAപാക്‌സ്ലോവിഡ് കഴിച്ചപ്പോൾ വീണ്ടും രോഗമുണ്ടായെന്നു ഫൗച്ചി

പാക്‌സ്ലോവിഡ് കഴിച്ചപ്പോൾ വീണ്ടും രോഗമുണ്ടായെന്നു ഫൗച്ചി

കോവിഡ് ബാധിച്ച ശേഷം ഫൈസറിന്റെ പാക്‌സ്ലോവിഡ് കഴിച്ച തനിക്കു രോഗലക്ഷണങ്ങൾ വീണ്ടും തീവ്രമായി പ്രത്യക്ഷപ്പെട്ടുവെന്നു ഡോക്ടർ ആന്തണി ഫൗച്ചി പറയുന്നു.

രൂക്ഷമായ രോഗലക്ഷണങ്ങൾ മൂലം അപകടാവസ്ഥയിലേക്ക്‌ പോകാവുന്ന രോഗികൾക്ക് അപൂർവമായി നൽകുന്ന മരുന്നാണ് പാക്‌സ്ലോവിഡ്. ചില രോഗികൾക്കു രോഗലക്ഷണങ്ങൾ മാറി നിൽക്കുകയും വീണ്ടും തിരിച്ചു വരികയും ചെയ്യാം. Covid rebound എന്നാണ് ഡോക്ടർമാർ അതിനെ വിളിക്കുന്നത്.

യു എസിലെ ഉന്നത പകർച്ചവ്യാധി സെഷ്യലിസ്റ്റായ ഫൗച്ചി (81) നാലു പ്രാവശ്യം പ്രതിരോധ കുത്തിവയ്‌പ്‌ എടുത്തിരുന്നു. എന്നാൽ ജൂൺ 15നു കോവിഡ് ബാധിച്ചു. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് അന്നു പ്രസ്‌താവനയിൽ പറഞ്ഞത് അദ്ദേഹത്തിനു തുടക്കത്തിൽ രോഗലക്ഷണങ്ങൾ പരിമിതമായിരുന്നു എന്നാണ്.

എന്നാൽ രോഗനില മോശമായപ്പോൾ പ്രായം പരിഗണിച്ചു അഞ്ചു ദിവസത്തേക്ക് പാക്‌സ്ലോവിഡ് കഴിക്കാൻ തീരുമാനിച്ചുവെന്നു ഫൗച്ചി പറയുന്നു. കടുത്ത ക്ഷീണവും നെഞ്ചടപ്പും തോന്നിയെങ്കിലും മൂന്ന് ദിവസം കഴിഞ്ഞപ്പോൾ നെഗറ്റീവായി.

എന്നാൽ നാലാം ദിവസം വീണ്ടും പോസിറ്റിവായി. “അടുത്ത ദിവസമായപ്പോൾ എനിക്കു തീരെ വയ്യ എന്ന തോന്നലായി. അപ്പോൾ ഞാൻ വീണ്ടും പാക്‌സ്ലോവിഡ് കഴിക്കാൻ തുടങ്ങി.”

ചൊവാഴ്ച്ച നാലാം ദിവസമായപ്പോൾ ഭേദമായി, എന്നാൽ രോഗലക്ഷണങ്ങൾ പൂർണമായി മാറിയിട്ടില്ല. “ഭാഗ്യത്തിന് എനിക്ക് ഏറെക്കുറെ സുഖമുണ്ട്. തീരെ രോഗലക്ഷണങ്ങൾ ഇല്ല എന്ന് പറഞ്ഞു കൂടാ. എന്നാൽ കടുത്ത രോഗാവസ്ഥയില്ല.”

ഏപ്രിലിൽ ബൈഡൻ ഭരണകൂടം പാക്‌സ്ലോവിഡ് അനുവദിച്ച് ഒരു മാസത്തിനു ശേഷം റീബൗണ്ട് സാധ്യതയെ കുറിച്ച് സി ഡി സിയുടെ അറിയിപ്പുണ്ടായി. രോഗം മാറിയ ശേഷം രണ്ടു മുതൽ എട്ടു വരെ ദിവസങ്ങൾക്കുള്ളിൽ ചിലർക്ക് രോഗം വീണ്ടും കണ്ടെത്തിയതായി അവർ പറഞ്ഞു.

എന്നാൽ ഇത്തരം കേസുകളിൽ രൂക്ഷമായ രോഗലക്ഷണങ്ങൾ കണ്ടില്ലെന്നും അവർ പറഞ്ഞു.

യൂണിവേഴ്സിറ്റി ഓഫ് കലിഫോണിയ സാൻ ഡിയാഗോ സ്‌കൂൾ ഓഫ് മെഡിസിൻ നടത്തിയ പുതിയൊരു പഠനത്തിൽ കണ്ടെത്തിയത് റീബൗണ്ട് ഉണ്ടാവുന്നത് മരുന്നു വേണ്ടത്ര ഉള്ളിൽ ചെല്ലാത്തതു കൊണ്ടാണെന്നാണ്. രോഗം ബാധിച്ച സെല്ലുകളിലേക്കു വേണ്ടാത്ത മരുന്ന് എത്തിയില്ലെങ്കിൽ വൈറസ് പെരുകുന്നത് തടയാൻ കഴിഞ്ഞില്ലെന്നു വരാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular