Thursday, March 28, 2024
HomeIndiaപാറ്റ്നയിലെ സിവില്‍ കോടതിക്കുള്ളില്‍ സ്ഫോടനം; പൊലീസിന് പരിക്ക്

പാറ്റ്നയിലെ സിവില്‍ കോടതിക്കുള്ളില്‍ സ്ഫോടനം; പൊലീസിന് പരിക്ക്

പാറ്റ്ന: പാറ്റ്നയിലെ സിവില്‍ കോടതിക്കുള്ളില്‍ നടന്ന സ്ഫോടനത്തില്‍ പൊലീസുകാരന് പരിക്ക്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് സിവില്‍ കോടതിയില്‍ പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തിന്റെ തീവ്രത കുറവായതിനാല്‍ കൂടുതല്‍ നാശനനഷ്ടങ്ങളും ജീവപായവും ഒഴിവായി. സംഭവസ്ഥലത്ത് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് പൊലീസ് അറിയിച്ചു.

കദംകുവാന്‍ പൊലീസിലെ എഎസ്‌ഐ മദന്‍ സിംഗിനാണ് സ്ഫോടനത്തില്‍ പരിക്കേറ്റത്. ഇയാളുടെ വലതുകൈ സ്ഫോടനത്തില്‍ തകര്‍ന്നു. ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മദന്‍ സിംഗിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്ത കേസായിരുന്നു കോടതി പരിഗണിച്ചിരുന്നത്. വാദം തുടരവേ പൊലീസ് പിടിച്ചെടുത്ത ഗണ്‍പൗഡര്‍ കോടതിയിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. പാറ്റ്ന സര്‍വകലാശാലയിലെ പട്ടേല്‍ ഹോസ്റ്റലില്‍ നിന്ന് കഴിഞ്ഞ ദിവസമായിരുന്നു ഗണ്‍പൗഡര്‍ കണ്ടെത്തിയത്. തുടര്‍ന്ന് കേസുമായി മുന്നോട്ട് പോകാനുള്ള അനുമതിക്കായി കദംകുവാന്‍ പൊലീസ് സ്ഫോടക വസ്തുക്കളുമായി കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കോടതിയില്‍ വാദം തുടരുമ്ബോഴായിരുന്നു പൊലീസ് എത്തിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular