Monday, August 8, 2022
HomeKeralaമുഖ്യമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കി മാത്യു കുഴല്‍നാടന്‍

മുഖ്യമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കി മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: നിയമസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ചക്കിടെ വസ്തുതാവിരുദ്ധമായ കാര്യം പറഞ്ഞ് സഭയെയും സാമാജികരെയും തെറ്റിദ്ധരിപ്പി​െച്ചന്നാരോപിച്ച്‌​​ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ അവകാശ ലംഘനത്തിന്​ നോട്ടീസ് നല്‍കി.

ചട്ടം 154 പ്രകാരം നടപടി ആവശ്യപ്പെട്ടാണ്​ സ്പീക്കര്‍ക്ക് നോട്ടീസ്​ നല്‍കിയത്​.

പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേര്‍സ് സ്ഥാപനത്തിന്‍റെ ഡയറക്ടര്‍ ജെയ്ക് ബാലകുമാര്‍ മെന്‍റര്‍ ആണെന്ന്​ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍റെ ഉടമസ്ഥതയിലുള്ള കമ്ബനിയുടെ വെബ്സൈറ്റില്‍ പറഞ്ഞിരുന്നത് മാത്യു കുഴല്‍നാടന്‍ നിയമസഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പച്ചക്കള്ളമാണെന്ന്​​ മറുപടി പറഞ്ഞ മുഖ്യമന്ത്രി, അങ്ങനെ ഒരാള്‍ മെന്‍ററര്‍ ആണെന്ന് മകള്‍ ഒരുഘട്ടത്തിലും പറഞ്ഞിട്ടില്ലെന്നും സത്യവിരുദ്ധ കാര്യങ്ങള്‍ അവതരിപ്പിച്ച്‌​ എന്തും പറയാമെന്നാണോയെന്നും ക്ഷോഭത്തോടെ പ്രതികരിച്ചു.

മുഖ്യമന്ത്രിയുടെ പ്രതികരണം വസ്തുതാവിരുദ്ധമാണെന്നും ആര്‍ക്കൈവ്‌സ് രേഖ പ്രകാരം 2020 ​േമയ് 20 വരെ വീണയുടെ കമ്ബനിയുടെ വെബ്സൈറ്റില്‍ ജെയ്ക് ബാലകുമാര്‍ കമ്ബനി സ്ഥാപകരുടെ മെന്‍ററര്‍ ആണെന്ന് രേഖപ്പെടുത്തിയിരുന്നുവെന്നും കുഴല്‍നാടന്‍ പറയുന്നു. ജെയ്ക് ബാലകുമാറുമായുള്ള പ്രഫഷനല്‍ ബന്ധ​െത്തക്കുറിച്ച്‌ ചാനല്‍ അഭിമുഖത്തില്‍ വീണ വ്യക്തമാക്കിയിട്ടുമുണ്ട്. ഇതിന്‍റെ തെളിവുകളും നോട്ടീസിനൊപ്പം നല്‍കിയിട്ടുണ്ട്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular