Friday, April 19, 2024
HomeKeralaഭാര്യയെ യാത്രയില്‍ സഹായിക്കാന്‍ റദ്ദാക്കിയ ടിക്കറ്റ് ഉപയോഗിച്ച ഭര്‍ത്താവ് അറസ്റ്റില്‍

ഭാര്യയെ യാത്രയില്‍ സഹായിക്കാന്‍ റദ്ദാക്കിയ ടിക്കറ്റ് ഉപയോഗിച്ച ഭര്‍ത്താവ് അറസ്റ്റില്‍

നെടുമ്ബാശേരി: വിമാനത്താവളത്തിനകത്ത് ഭാര്യയെ യാത്രയില്‍ സഹായിക്കാന്‍ റദ്ദാക്കിയ ടിക്കറ്റ് ഉപയോഗിച്ച ഭര്‍ത്താവ് അറസ്റ്റില്‍.

തിരുവല്ല സ്വദേശി എം.കെ. ജോസഫിനെയാണ് സി.ഐ.എസ്.എഫുകാര്‍ പിടികൂടിയത്.

ദോഹക്ക് പോകുന്നതിനായി ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ ജോസഫും ഭാര്യയും ടിക്കറ്റെടുത്തിരുന്നു. എന്നാല്‍, പിന്നീട് ജോസഫ് തന്റെ ടിക്കറ്റ് റദാക്കി. അതിനു ശേഷം ഈ ടിക്കറ്റുമായി വിമാനത്താവള ടെര്‍മിനലിനകത്ത് ഭാര്യയെ സഹായിക്കാന്‍ വേണ്ടി കയറുകയായിരുന്നു.

ടിക്കറ്റ് കാണിച്ചാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ടെര്‍മിനലിനകത്തേക്ക് കടത്തിവിടേണ്ടതായി വരും. ബന്ധപ്പെട്ട വിമാന കമ്ബനികളുടെ പരിശോധനയില്‍ മാത്രമേ റദ്ദായതാണെങ്കില്‍ വെളിപ്പെടുകയുള്ളൂ. സംഭവത്തില്‍ നെടുമ്ബാശേരി പൊലീസ് കേസെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular