Monday, August 8, 2022
HomeKeralaഅട്ടപ്പാടിയിലെ കൊലപാതകം: മര്‍ദ്ദിച്ചത് വടികളും ഇരുമ്ബ് പൈപ്പും ഉപയോഗിച്ചെന്ന് എസ്‍പി

അട്ടപ്പാടിയിലെ കൊലപാതകം: മര്‍ദ്ദിച്ചത് വടികളും ഇരുമ്ബ് പൈപ്പും ഉപയോഗിച്ചെന്ന് എസ്‍പി

പാലക്കാട്: അട്ടപ്പാടിയില്‍ യുവാവിനെ കൊലപ്പെടുത്തിയത് പണത്തിന്‍റെ പേരില്‍ തന്നെയെന്ന് പാലക്കാട് എസ് പി ആര്‍ വിശ്വനാഥ്.

തോക്ക് നല്‍കാമെന്ന് പറഞ്ഞ് കൊല്ലപ്പെട്ട നന്ദകിഷോറും വിനായകനും പ്രതികളില്‍ നിന്ന് പണം വാങ്ങിയിരുന്നു. എന്നാല്‍ പറ്റിക്കപ്പെട്ടെന്ന് മനസിലായതോടെ ഇരുവരേയും പ്രതികള്‍ വടികളും ഇരുമ്ബ് പൈപ്പും ഉപയോഗിച്ച്‌ മര്‍ദ്ദിക്കുകയായിരുന്നെന്ന് എസ്‍പി പറഞ്ഞു.

കേസിലെ പത്ത് പ്രതികളും ഇരുവരെയും മര്‍ദ്ദിച്ചു. വിനായകനെ പ്രതികള്‍ നാല് ദിവസം കസ്റ്റഡിയില്‍ വെച്ച്‌ മര്‍ദ്ദിച്ചു. വിനായകന്‍റെ ആരോഗ്യം മെച്ചപ്പെട്ടാല്‍ മാത്രമേ മൊഴി എടുക്കാന്‍ കഴിയുവെന്നും എങ്കില്‍ മാത്രമേ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളുവെന്നും വിശ്വനാഥ് പറഞ്ഞു.

കണ്ണൂരില്‍ നിന്ന് കിളികളെ കൊല്ലുന്ന തോക്ക് എത്തിച്ച്‌ നല്‍കാം എന്ന ഉറപ്പില്‍ നന്ദകിഷോറും വിനായകനും പ്രതികളില്‍ നിന്ന് ഒരുലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാല്‍ പറഞ്ഞ സമയത്തിനകം തോക്ക് എത്തിച്ചുകൊടുത്തില്ല. പണം തിരികെ ചോദിച്ചപ്പോള്‍ അത് നല്‍കിയതുമില്ല. ഇതാണ് തര്‍ക്കത്തിന് കാരണം.

ഇതിന് പിന്നാലെ നന്ദകിഷോറിനെയും വിനായകനെയും മര്‍ദ്ദിക്കുകയായിരുന്നു. അവശനിലയിലായ രണ്ടുപേരെയും പ്രതികള്‍ ആശുപത്രിയില്‍ എത്തിച്ച്‌ മുങ്ങി. നന്ദകിഷോര്‍ മരിച്ചു. വിനായകന്‍റെ ശരീരം മുഴുവന്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കണ്ണൂര്‍ സ്വദേശിയാണ് വിനായകന്‍ . കേസില്‍ ആറുപേരെ അറസ്റ്റ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular