Tuesday, March 19, 2024
HomeIndiaഅമിത് ഷാ വാക്കുപാലിച്ചിരുന്നെങ്കില്‍ ഇപ്പോഴെങ്കിലും ബി.ജെ.പിക്ക് മഹാരാഷ്ട്രയില്‍ മുഖ്യമ​ന്ത്രിയെ ലഭിച്ചേനെ -ഉദ്ധവ് താക്കറെ

അമിത് ഷാ വാക്കുപാലിച്ചിരുന്നെങ്കില്‍ ഇപ്പോഴെങ്കിലും ബി.ജെ.പിക്ക് മഹാരാഷ്ട്രയില്‍ മുഖ്യമ​ന്ത്രിയെ ലഭിച്ചേനെ -ഉദ്ധവ് താക്കറെ

മുംബൈ: മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി ഏക്നാഥ് ഷിന്‍ഡെ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ബി.ജെ.പിക്കെതിരെ പ്രസ്താവനയുമായി മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.

ആഭ്യന്തര മന്ത്രി അമിത് ഷാ വാക്കുപാലിച്ചിരുന്നുവെങ്കില്‍ ഇപ്പോഴെങ്കിലും ബി.ജെ.പിക്ക് മുഖ്യമ​ന്ത്രിയെ ലഭിക്കുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ പുറത്തുള്ളയാള്‍ക്ക് മുഖ്യമന്ത്രിപദം നല്‍കാന്‍ ബി.ജെ.പി തയാറായി. 2019ല്‍ എന്തുകൊണ്ട് മുഖ്യമന്ത്രിപദം പുറത്തുള്ളയാള്‍ക്ക് നല്‍കാനാവില്ലെന്ന് പാര്‍ട്ടി നിലപാടെടുത്തുവെന്ന് ഉദ്ധവ് ചോദിച്ചു. തെരഞ്ഞെടുപ്പിന് മുമ്ബ് മുഖ്യമന്ത്രിപദം പങ്കുവെക്കാമെന്ന് അമിത് ഷായുമായുള്ള ചര്‍ച്ചയില്‍ ധാരണയായിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി ഇതില്‍ നിന്നും പിന്മാറുകയായിരുന്നുവെന്ന് ഉദ്ധവ് ആരോപിച്ചു.

2019ല്‍ തെരഞ്ഞെടുപ്പിന് പിന്നാലെ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിപദത്തിനായി അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍, ബി.ജെ.പി ഇത് നല്‍കാതിരുന്നതോടെ കോ​ണ്‍ഗ്രസിനും എന്‍.സി.പിക്കുമൊപ്പം സഖ്യമുണ്ടാക്കി ഉദ്ധവ് മുഖ്യമന്ത്രിയായി. എന്നാല്‍, രണ്ടര വര്‍ഷത്തിനിപ്പുറം 40ഓളം എം.എല്‍.എമാരുമായി ഏക്നാഥ് ഷിന്‍ഡെ പാര്‍ട്ടി വിട്ടതോടെയാണ് ഉദ്ധവ് താക്കറെക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular