Friday, March 29, 2024
HomeKeralaവി.ആര്‍.സന്തോഷ് ഡെപ്യൂട്ടി ഡയറക്ടറായി ചുമതലയേറ്റു

വി.ആര്‍.സന്തോഷ് ഡെപ്യൂട്ടി ഡയറക്ടറായി ചുമതലയേറ്റു

തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടറായി വി ആര്‍ സന്തോഷ് ചുമതലയേറ്റു.

കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസറായും ലളിതകലാ അക്കാദമി ട്രഷററായും പി ആര്‍ഡി ഡയറക്റ്ററേറ്റില്‍ ഓഡിയോ വീഡിയോ ഡോക്യുമെന്റേഷന്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കവി, ചിത്രകലാനിരൂപകന്‍, വിവര്‍ത്തകന്‍, ചിത്രകാരന്‍, ചലച്ചിത്ര ഗാനരചയിതാവ് എന്നീ നിലകളിലും ശ്രദ്ധേയനാണ്. നീത്‌ചേ, ഫൂക്കോ, എഡ്വേര്‍ഡ് സെയ്ദ്, വാള്‍ട്ടര്‍ ബെഞ്ചമിന്‍ തുടങ്ങിയ പാശ്ചാത്യ ചിന്തകരുടെയും പബ്‌ളോ നെരൂദ, ഫെര്‍ണാഡോ പെസോവ, പോള്‍ സെലന്‍ മുതലായ നിരവധി കവികളുടേയും കാര്‍ലോസ് ഫ്യുവന്റസ്, ഹസന്‍ കാനാഫാനി എന്നീ നോവലിസ്റ്റുകളുടേയും ലോകപ്രശസ്ത ചലച്ചിത്ര സംവിധായകനായ താര്‍കോവ്‌സ്‌കിയുടെയും കൃതികള്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

ലളിതകലാ അക്കാദമിയുടെ വിവര്‍ത്തന അവാര്‍ഡ് ഉള്‍പ്പെടെ പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ മേഖലാ ഡെപ്യൂട്ടി ഡയറക്റ്ററായിരുന്നു. എറണാകുളം ജില്ലയിലെ പുത്തന്‍വേലിക്കരയാണ് സ്വദേശം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular