Tuesday, March 19, 2024
HomeIndiaക്യാ​പ്റ്റ​ന്‍ അ​മ​രീ​ന്ദ​ര്‍ സിം​ഗ് ബി​ജെ​പി​യി​ലേ​ക്ക്

ക്യാ​പ്റ്റ​ന്‍ അ​മ​രീ​ന്ദ​ര്‍ സിം​ഗ് ബി​ജെ​പി​യി​ലേ​ക്ക്

ച​ണ്ഡി​ഗ​ഡ്: പ​ഞ്ചാ​ബ് മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും മു​ന്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യിരുന്ന ക്യാ​പ്റ്റ​ന്‍ അ​മ​രീ​ന്ദ​ര്‍ സിം​ഗ് ബി​ജെ​പി​യി​ലേ​ക്ക്.
അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ര്‍​ട്ടി​യാ​യ പ​ഞ്ചാ​ബ് ലോ​ക് കോ​ണ്‍​ഗ്ര​സ് ബി​ജെ​പി​യി​ല്‍ ല​യി​ക്കു​മെ​ന്നാ​ണ് ഇപ്പോള്‍ പുറത്ത് വരുന്ന റി​പ്പോ​ര്‍​ട്ട്. ചി​കി​ത്സ​യ്ക്കാ​യി ഇ​പ്പോ​ള്‍ ല​ണ്ട​നിലേക്ക് പോയ ക്യാ​പ്റ്റ​ന്‍ തി​രി​ച്ചെ​ത്തി​യാ​ല്‍ ഉടന്‍ ല​യ​നം ന​ട​ക്കും എന്നാണ് റിപ്പോര്‍ട്ട്. ക​ഴി​ഞ്ഞ വ​ര്‍​ഷം പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്നും നീ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് അ​മ​രീ​ന്ദ​ര്‍ കോ​ണ്‍​ഗ്ര​സ് വി​ട്ട​ത്. പി​ന്നീ​ട് പ​ഞ്ചാ​ബ് ലോ​ക് കോ​ണ്‍​ഗ്ര​സ് എ​ന്ന പാ​ര്‍​ട്ടി​ക്ക് രൂ​പം ന​ല്‍​കു​ക​യും ചെ​യ്തു. മൂ​ന്നു ത​വ​ണ പ​ഞ്ചാ​ബി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​യ നേ​താ​വാ​ണ് ക്യാ​പ്റ്റ​നെ​ന്ന് വി​ളി​പ്പേ​രു​ള്ള അ​മ​രീ​ന്ദ​ര്‍.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular