Tuesday, March 19, 2024
HomeIndiaഇന്ത്യ വികസിപ്പിച്ച ആളില്ലാ വിമാനം; ആദ്യ പറക്കല്‍ വിജയം

ഇന്ത്യ വികസിപ്പിച്ച ആളില്ലാ വിമാനം; ആദ്യ പറക്കല്‍ വിജയം

ബംഗളൂരു: ഇന്ത്യ വികസിപ്പിച്ചെടുത്ത ആളില്ലാ വിമാനത്തിന്റെ ആദ്യ പറക്കല്‍ വിജയം. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ എയ്റോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചിലാണ് ഡിഫന്‍സ് റിസര്‍ച്ച്‌ ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ആദ്യ വിമാന പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്.

കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ എയ്റോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചില്‍ നിന്നുള്ള ഓട്ടോണമസ് ഫ്ളൈയിംഗ് വിംഗ് ടെക്നോളജി ഡെമോണ്‍സ്ട്രേറ്ററിന്റെ ആദ്യ പറക്കല്‍ ഇന്ന് വിജയകരമായി പൂര്‍ത്തിയായതായി ഡിആര്‍ഡിഒ അധികൃതര്‍ അറിയിച്ചു. ആളില്ലാ യുദ്ധവിമാനം വികസിപ്പിക്കുന്നതില്‍ ഇത് വലിയ വിജയമാണെന്ന് ഡിആര്‍ഡിഒ പ്രസ്താവനയില്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular