Wednesday, May 1, 2024
HomeEditorialക്രൈസ്തവർ ശത്രുക്കളാകുന്ന ഇന്ത്യ: ഇന്ത്യൻ ക്രിസ്ത്യൻ ദിനത്തിന്റെ പ്രസക്തി സ്വന്തം ലേഖകൻ

ക്രൈസ്തവർ ശത്രുക്കളാകുന്ന ഇന്ത്യ: ഇന്ത്യൻ ക്രിസ്ത്യൻ ദിനത്തിന്റെ പ്രസക്തി സ്വന്തം ലേഖകൻ

ന്യു യോർക്ക് ട്രൈ-സ്റ്റേറ്റ് ഏരിയയിലെ ഇന്ത്യൻ ക്രിസ്ത്യൻ കമ്മ്യൂണിറ്റി ജൂലൈ 3-ന്, ഇന്ത്യൻ ക്രിസ്ത്യൻ ദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. അതിന്റെ പ്രസക്തിയും അനുബന്ധ ചരിത്രവും പുനഃപരിശോധിക്കാനുള്ള ഉചിതമായ സമയമായിരിക്കുമിത്. ലോകമെമ്പാടും, ജൂലൈ 3 സെന്റ് തോമസ് ദിനമായാണ് ആചരിക്കുന്നത്. പുതിയ നിയമത്തിൽ, യേശുക്രിസ്തുവിന്റെ പന്ത്രണ്ട് അപോസ്തലന്മാരിൽ ഒരാളായാണ് തോമസിനെ കണക്കാക്കുന്നത്. തോമസ് എന്നതു കൂടാതെ ഗ്രീക്ക്ഭാഷയിൽ  ‘ഇരട്ട’ എന്നർത്ഥം വരുന്ന ‘ഡിഡിമസ്’ എന്നും അദ്ദേഹം അറിയപ്പെടുന്നു. ഇസ്രായേലിലെ ഗലീലിയിൽ ജനിച്ച സെന്റ് തോമസ്, എ ഡി 72 ഡിസംബർ 21 ന് മരണപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്.

പറങ്കിമലയ്ക്ക് മുകളിൽ വച്ച് കുന്തം കൊണ്ട് കൊലചെയ്യപ്പെട്ട തോമസിന്റെ മൃതദേഹം മൈലാപ്പൂരിലെ സെന്റ് തോമസ് കത്തീഡ്രൽ ബസിലിക്കയിൽ സംസ്‌കരിച്ചതായാണ് ക്രൈസ്തവർ വിശ്വസിക്കുന്നത്. യേശുവിന്റെ ശിഷ്യന്മാരിൽ ഒരാളായിരുന്ന തോമാസ്ലീഹയ്ക്ക്  ‘സംശയാലുവായ തോമസ്’ എന്നും വിളിപ്പേരുണ്ട്. യേശുവിന്റെ ഉയിർത്തെഴുന്നേല്പിനുപോലും അദ്ദേഹം തെളിവ് ആവശ്യപ്പെട്ടിരുന്നു. വിശുദ്ധ പൗലോസിനെപ്പോലുള്ള അപ്പോസ്തലന്മാരാൽ ക്രിസ്തുമതം പടിഞ്ഞാറോട്ട് പ്രചരിക്കപ്പെട്ടപ്പോൾ, കിഴക്കോട്ടുള്ള ദൗത്യം ഏറ്റെടുത്തത്  തോമാശ്ലീഹാ  ആയിരുന്നു. ഒന്നാം നൂറ്റാണ്ടിൽ തന്നെ ഇന്ത്യയിൽ സെന്റ് തോമസ്‌ ക്രിസ്തുമതം കൊണ്ടുവന്നതായും ഇന്ത്യയിൽ ക്രിസ്തുമതം പ്രചരിച്ചിരുന്നതായുമാണ് കരുതുന്നത്.

ഇന്ത്യയിലെ അതിപുരാതനമായ സിറിയൻ ക്രിസ്തീയ സമൂഹത്തിന്റെ ഉത്ഭവം സെന്റ് തോമസിൽ നിന്നാണ്. ഹിന്ദുമതത്തിനും ഇസ്‌ലാം മതത്തിനും ശേഷം ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ മതമാണ് ക്രിസ്തുമതം. ഇന്ത്യയിൽ ഏകദേശം 28 മില്യൺ ക്രിസ്തുമത അനുയായികളുണ്ട്. രാജ്യത്തെ ജനസംഖ്യയുടെ 2.3 ശതമാനമാണിത്.

ആദ്യകാല പോർച്ചുഗീസുകാരാണ് എ.ഡി 1523-ൽ മൈലാപ്പൂരിൽ ഇന്ന് കാണുന്ന സെന്റ് തോമസ് കത്തീഡ്രൽ ബസിലിക്ക നിർമ്മിച്ചത്. സെന്റ് തോമസിന്റെ ശവകുടീരത്തിന് മുകളിൽ ഇന്നത്തെ കെട്ടിടം പണിയുന്നതിന് വളരെ മുമ്പ്, 1292-ൽ മാർക്കോ പോളോ ആ ശവകുടീരം സന്ദർശിച്ചിട്ടുണ്ട്. ഇന്ത്യയിലെ ക്രിസ്ത്യാനികൾ അവിടെ തീർത്ഥാടനത്തിന് പോകുന്നതിനെക്കുറിച്ചും രോഗികൾ അത്ഭുതക

RELATED ARTICLES

STORIES

Most Popular