Friday, March 29, 2024
HomeUSAഗാർലാൻഡ് സെന്‍റ് തോമസ് സീറോ മലബാര്‍ ഫെറോന ദേവാലയ തിരുനാളിനു കൊടിയേറി

ഗാർലാൻഡ് സെന്‍റ് തോമസ് സീറോ മലബാര്‍ ഫെറോന ദേവാലയ തിരുനാളിനു കൊടിയേറി

ഗാർലാൻഡ് (ഡാളസ്): ഭാരതീയ സഭയുടെ സ്ഥാപകനും, സെന്‍റ് തോമസ് സീറോ മലബാര്‍ ഫെറോന ഇടവകയുടെ മധ്യസ്ഥനുമായ വിശുദ്ധ തോമാശ്ശീഹായുടെ ദുക്‌റാന തിരുനാള്‍ ജൂലൈ 1മുതൽ ജൂലൈ4വരെയുള്ള തീയതികളില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. തിരുനാളിനു ആരംഭം കുറിച്ച് ജൂലൈ 1 വെള്ളിയാഴ്ച വൈകുന്നേരം കൊടിയേറി. തുടര്‍ന്ന് നടന്ന  വിശുദ്ധ കുര്‍ബാനകു ഫാ എബ്രഹാം തോമസ് മുഖ്യ കാര്മീകത്വം വഹിച്ചു
തിരുനാളിനു മുന്നോടിയായ ജൂലൈ 2 ശനിയാഴ്ച വൈകീട്ട്  5 മണിക് ഫാ അലക്സ് ജോസഫ് വിശുദ്ധ ബലിയർപ്പിക്കും തുടർന്ന് സ്നേഹ സംഗീതം( കോരക്കോ) ഉണ്ടായി രിക്കും .
ഞായറാഴ്ച രാവിലെ 8 30 നും ,വൈകീട്ട് 4  നും  വിശുദ്ധ റാസ കുര്‍ബാനയും തുടർന്നു താളമേളങ്ങളുടെ അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ഉണ്ടായിരിക്കും  ഉണ്ടായിരിക്കും.ഇതിനു ശേഷം സ്‌നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്
ജൂലൈ നാലാം  തീയതി തിങ്കളാഴ്ച രാവിലെ  8:30 നു വിശുദ്ധ കുര്‍ബാന, മരിച്ചു പോയവരുടെ ഓർമദിനം അതോടുകൂടി തിരുനാളിനു കൊടിയിറങ്ങും .തോമാശ്ശീഹായുടെ തിരുനാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ വിശ്വാസികളേയും, സെന്റ് തോമസ് സീറോ മലബാര്‍ ഫെറോന ദേവാലയത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്കു .
വികാരി ഫാ. ജെയിംസ് നിരപ്പേൽ ,445 414 2250
ജിമ്മി മാത്യു  ,
ടോമി ജോസഫ്  ,
ചാർലി അങ്ങാടിച്ചേരിൽ ,
ജീവൻ ജെയിംസ്  (ട്രസ്റ്റിമാർ)
പി.പി ചെറിയാൻ
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular