Friday, April 26, 2024
HomeUSAറഷ്യയെ പരാജയപ്പെടുത്തുന്നതുവരെ ഗ്യാസിന് കൂടുതൽ വില നൽകേണ്ടിവരുമെന്ന് ബൈഡൻ

റഷ്യയെ പരാജയപ്പെടുത്തുന്നതുവരെ ഗ്യാസിന് കൂടുതൽ വില നൽകേണ്ടിവരുമെന്ന് ബൈഡൻ

മാഡ്രിഡ്:റഷ്യൻ പ്രസിഡണ്ട് വ്ളാഡ്മിർ പുട്ടിൻ  ഉക്രൈൻ  അധിനിവേശം അവസാനിപ്പിക്കുകയോ ഉക്രൈൻ  സേന വിജയം കൈവരിക്കുകയോ ചെയ്യുന്നതുവരെ അമേരിക്കൻ ജനത ഗ്യാസ് അമിതവില നൽകുവാൻ തയ്യാറാകും എന്ന് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ പറഞ്ഞു
നെറ്റോ സമ്മിറ്റ് സമാപന ദിനം മാഡ്രിഡിൽ വാർത്താസമ്മേളനം നടത്തുന്നതിനിടെയാണ് അമേരിക്കൻ ജനതയുടെ അഭിപ്രായം മാധ്യമപ്രവർത്തകരെ അറിയിച്ചത് റഷ്യ ക്കെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്തുമെന്നും ബൈഡൻ
പറഞ്ഞു ഇത്തരം പ്രസ്താവന നടത്തുന്നതിന് മുൻപ് അമേരിക്കൻ ജനതയുമായി ഈ വിഷയത്തെക്കുറിച്ച് ആശയവിനിമയം നടത്തിയോ  എന്ന ചോദ്യത്തിനും എത്ര കാലം അമേരിക്കൻ ജനത അമിത വില നൽകേണ്ടി വരുമോ എന്ന ചോദ്യത്തിനും  റഷ്യയെ പരാജയപ്പെടുത്താൻ എത്രകാലം എടുക്കുമോ അത്രയും എന്നതായിരുന്നു മറുപടി
നാലു മാസം പിന്നിട്ട യുദ്ധം അവസാനികുന്നതിനു  എത്ര സമയം എടുക്കുമെന്നു പ്രവചിക്കാൻ ആകില്ലെന്നും ബലൻ കൂട്ടിച്ചേർത്തു അമേരിക്കയിൽ ഗ്യാസിന്റെ ശരാശരി വില ഗ്യാലൻ അഞ്ച് ഡോളറിൽ  എത്തിനിൽക്കുന്നു . ഇത് സർവകാല റെക്കോഡാണ് നാഷണൽ റിസർവിൽ നിന്നും നല്ലൊരു പങ്ക് ക്രൂഡോയിൽ വിട്ടു നൽകിയിട്ടും ഫെഡറൽ ടാക്സിനു  മൂന്നു മാസത്തെ അവധി നൽകിയിട്ടും ഗ്യാസ് വിലയിൽ  കാര്യമായ കുറവൊന്നും സംഭവിച്ചിട്ടില്ല എന്നതാണ് അമേരിക്കയിലെ സാധാരണക്കാർക്കും  അതേസമയം ഗവൺമെന്റിനും ഒരുപോലെ  തലവേദന സൃഷ്ടിക്കുന്നത്
സ്വന്തം പാർട്ടിയിൽ നിന്നുതന്നെ ബൈഡൻ  വിമർശനം നേരിടേണ്ടി വരികയും ,അപ്രൂവൽ റേറ്റ്  കുത്തനെ താഴെ പോകുകയും ചെയ്തിരിക്കുന്ന സമയമാണിത്

പണപ്പെരുപ്പത്തെ കുറിച്ചുള്ള അഭിപ്രായം “ഇത് എൻറെ കുറ്റമല്ല” ആഗോളവ്യാപകമാണ്  എന്ന  യാഥാർത്ഥ്യം അംഗീകരിക്കേണ്ടിയിരിക്കുന്നുവെന്നും ബൈഡൻ പറഞ്ഞു .

പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular